UPDATES

ട്രെന്‍ഡിങ്ങ്

വ്യാജവാർത്ത നൽകിയതിന് അർണബ് ഗോസ്വാമി മാപ്പ് പറയണം: വാർത്താ പ്രക്ഷേപണ മാനദണ്ഡ സമിതി

അർണബ് ഗോസ്വാമിയുടെ വാക്കുകൾ അനാവശ്യവും നീതീകരിക്കാനാകാത്തതും പ്രക്ഷേപണ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതുമാണ്.” സെപ്റ്റംബർ 7, 2018-ലെ 9 മണി ചർച്ചയ്ക്ക് മുമ്പായി വിശദീകരണം എഴുതിക്കാണിക്കാൻ NBSA റിപ്പബ്ലിക് ടി വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Avatar

അഴിമുഖം

ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള റിപ്പബ്ലിക് ടിവിയോട്, അതിന്റെ എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നടത്തിയ ചില തെറ്റായ പരാമർശങ്ങളുടെ പേരിൽ അവരുടെ ചാനലിൽ മുഴുവൻ സ്ക്രീനിലും കാണിക്കുന്ന വിധത്തിൽ മാപ്പെഴുതി കാണിക്കാൻ, വാർത്ത പ്രക്ഷേപകരുടെ സംഘടന (News Broadcasters Association) രൂപം നൽകിയ ഒരു സ്വതന്ത്ര സംവിധാനമായ വാർത്താ പ്രക്ഷേപണ മാനദണ്ഡ സമിതി-News Broadcasting Standards Authority (NBSA)- നിർദ്ദേശിച്ചു. ആഗസ്ത് 30നാണ് നിര്‍ദ്ദേശം നല്‍കിയത്.

എ.സിംഗും പങ്കാളിയായ പ്രതിഷ്ഠ സിംഗുമാണ് പരാതിക്കാർ. തങ്ങളുടെ ഒരു റിപ്പോർട്ടറെ-ശിവാനി ഗുപ്ത – വാദ്ഗാം എംഎൽഎ ജിഗ്നേഷ് മേവാനിയുടെ ഒരു “പൊളിഞ്ഞ ജാഥ” റിപ്പോർട് ചെയ്യുന്നതിനിടയിൽ ആക്രമിച്ചവരിൽ ഒന്ന് പരാതിക്കാരാണ് എന്ന് ചാനലിൽ ഒരു ദൃശ്യം കാണിച്ച് ആരോപിച്ചിരുന്നു.
“അവരുടെ മുഖം കൂടുതൽ വൃത്തത്തിനുള്ളിൽ കാണിക്കാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഈ വൃത്തികെട്ട, വൈകൃത ഗുണ്ടകളുടെ വീട്ടുകാർ കാണട്ടെ തങ്ങളുടെ കുടുംബാംഗങ്ങൾ ചെയ്യുന്നത് എന്താണെന്ന്…ജിഗ്നേഷിന്റെ ഈ പൊളിഞ്ഞ പരിപാടിയിൽ. ഇവരെ പേരെടുത്തു പറഞ്ഞു നമുക്ക് ലജ്ജിപ്പിക്കാം,” പരിപാടിയുടെ തുടക്കത്തിൽ ഒരു ദൃശ്യം കാണിച്ചുകൊണ്ട് ഗോസ്വാമി പറഞ്ഞു.
ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഗോസ്വാമി പരാതിക്കാരനെ പല തവണ “വൃത്തികെട്ട സാധനം”, “വൈകൃത മനസുള്ളവൻ” “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്നവർ”, “കഴുതപ്പുലി”, “ഇന്ത്യവിരുദ്ധൻ” എന്നൊക്കെ വിളിച്ചു. പരാതിക്കാരൻ നിരവധി ഇ-മെയിലുകൾ അയച്ചതിനെത്തുടർന്നു ചാനൽ ഈ ദൃശ്യങ്ങൾ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു. എന്നാൽ സംഭവം സംബന്ധിച്ച ചർച്ച ഇപ്പോഴും ചാനൽ വെബ്സൈറ്റിലുണ്ട്.

പരിപാടിയിൽ ആള് കുറവാണെന്നു പറഞ്ഞുകൊണ്ട് ഗുപ്ത റിപ്പോർട് ചെയ്യുമ്പോൾ അവർക്കു ചുറ്റും കുറച്ചാളുകൾ ഉള്ളതായി ദൃശ്യത്തിൽ കാണാം. ഒടുവിൽ പോലീസിന്റെ അകമ്പടിയോടെയാണ് അവർ പുറത്തുപോകുന്നത്. തങ്ങളുടെ ശരിക്കുള്ള മറുപടിയിൽ റിപ്പബ്ലിക് ടിവി പറയുന്നത് സിങ് “അവർ മറ്റൊരു പീഡകനെ നേരിടുമ്പോൾ ‘നുണയാണ് പറയുന്നത്’ എന്ന് ആക്രോശിച്ചുകൊണ്ടു ഭീഷണമായ രീതിയിൽ ആ സ്ത്രീയുടെ നേരെ നീങ്ങിക്കൊണ്ട് റിപ്പോർട്ടിംഗിന് തടസം നിന്നു” എന്നാണ്. റിപ്പോർട്ടർക്ക് നേരെ പരാതിക്കാരൻ പിന്നെയും മുദ്രാവാക്യം മുഴക്കിയെന്നും അവർ പറയുന്നു.

എന്നാൽ “ആരും നിങ്ങളെ ശല്യപ്പെടുത്തുന്നില്ല, നിങ്ങൾ നുണ പറയുകയാണ്” എന്ന് താൻ പറയുന്നത് ദൃശ്യത്തിൽ കേൾക്കാം എന്ന് സിങ് പറയുന്നു. അതിനു തന്നെ “വൃത്തികെട്ട സാധനം,” “വൈകൃത മനസുള്ളവൻ” “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്നവർ,” ഇന്ത്യവിരുദ്ധൻ” എന്നൊക്കെ വിളിക്കാനാകില്ലെന്നും. ഈ പ്രക്ഷേപണത്തിനു ശേഷം തങ്ങളുടെ പല ബന്ധുക്കളും സുഹൃത്തുക്കളും തങ്ങളെ വിളിച്ചു ഞെട്ടൽ റകടിപ്പിച്ചുവെന്നും തങ്ങൾക്കത് വലിയ മാനഹാനിയുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
“പരാതിക്കാരൻ എന്തെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ചതായോ “ദുരുദ്ദേശമോ” “ഭീഷണിപ്പെടുത്തുന്നതോ” ആയ എന്തെങ്കിലും വാക്കുകൾ ഉപയോഗിച്ചതു ആയോ ദൃശ്യത്തിൽ കാണുന്നില്ല” എന്ന് ആഗസ്ത് 30-ലെ ഉത്തരവിൽ NBSA പറയുന്നു.

മോശം ഭാഷയുടെ പേരിൽ ഗോസ്വാമിയെ കുറ്റപ്പെടുത്തിയശാസിച്ച NBSA ഇങ്ങനെ പറഞ്ഞു, ഈ “വൃത്തികെട്ട സാധനം,” “വൈകൃത മനസുള്ള” “ഗുണ്ട,” “ലിംഗവിവേചനം കാണിക്കുന്ന,” “കഴുതപ്പുലി,” ഇന്ത്യവിരുദ്ധർ” ഈ ഗുണ്ടകളുടെ വൃത്തികെട്ട മുഖം ഞാൻ കാണിക്കാൻ പോവുകയാണ്, എന്ന ആ പരിപാടി അവതരിപ്പിച്ച അർണബ് ഗോസ്വാമിയുടെ വാക്കുകൾ അനാവശ്യവും നീതീകരിക്കാനാകാത്തതും പ്രക്ഷേപണ മാനദണ്ഡങ്ങൾക്ക് നിരക്കാത്തതുമാണ്.” സെപ്റ്റംബർ 7, 2018-ലെ 9 മണി ചർച്ചയ്ക്ക് മുമ്പായി വിശദീകരണം എഴുതിക്കാണിക്കാൻ NBSA റിപ്പബ്ലിക് ടി വിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തുടർച്ചയായി കുറ്റം ചെയ്യുന്നവർ
ഒരു വാർത്ത നൽകുമ്പോൾ തെറ്റായ വിവരങ്ങൾ കൂട്ടിക്കിച്ചേർക്കുന്നത് ഈ ചാനലിനെ സംബന്ധിച്ച് ഇതാദ്യമല്ല.”ഗുപ്തയെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച തെമ്മാടികളിലൊരാൾ” എന്ന് ഗോസ്വാമി വിശേഷിപ്പിച്ചതിനെ തുടർന്ന് ABP റിപ്പോർട്ടറോട് അവർക്കു മാപ്പു പറയേണ്ടിവന്നു.

ഖേദപ്രകടനത്തിൽ റിപ്പബ്‌ളിക് ടിവി ഇങ്ങനെ പറഞ്ഞു, “ഇന്നലെ നടന്ന ചർച്ചയിൽ, ഞങ്ങളുടെ വാർത്ത എഡിറ്റർ ശിവാനി ഗുപ്തയെ ജിഗ്നേഷ് മേവാനിയുടെ ജാഥയിൽ വെച്ച് ആളുകൾ കയ്യേറ്റം ചെയ്തത് കാണിക്കുമ്പോൾ മനഃപൂർവ്വമല്ലാതെ എബിപി ന്യൂസ് റിപ്പോർട്ടർ ജൈനേന്ദ്ര കുമാറിന്റെ മുഖം വൃത്തത്തിനുള്ളിൽ കാണിച്ചു”. ചാനലിലെ വീഡിയോ എഡിറ്റർക്ക് സംഭവിച്ച ഒരു കയ്യബദ്ധമായാണ് ഇതിനെ വിശദീകരണത്തിൽ പറഞ്ഞത്.

“ഇത്തരം കാര്യങ്ങളിലെ തെറ്റ് തിരുത്തുന്നതിന്റെയും വ്യക്തത വരുത്തുന്നതിന്റെയും ഉന്നത മാനദണ്ഡങ്ങൾ വെച്ചാണ്” താങ്കളീ ഖേദപ്രകടനം നടത്തുന്നതെന്ന് റിപ്പബ്ലിക് ടിവി അവരുടെ പ്രസ്താവനയിൽ പറഞ്ഞു. ABP News ന്റെ ആവശ്യപ്രകാരമാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

അതെ അര്‍ണാബ്, ഞങ്ങളിങ്ങനെയാണ്; നിങ്ങള്‍ക്കത് മനസിലാകില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍