UPDATES

വിപണി/സാമ്പത്തികം

ചന്ദ കൊച്ചാറിനെതിരെ കേസെടുത്ത സിബിഐയ്‌ക്കെതിരെ അരുണ്‍ ജയ്റ്റ്‌ലി

“കൃത്യമായ ലക്ഷ്യങ്ങളില്ലാതെ, മതിയായ തെളിവുകളില്ലാതെ ബാങ്കിംഗ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ അന്വേഷണം നീങ്ങുകയാണ്” – ജയ്റ്റ്ലി വിമര്‍ശിച്ചു.

ഐസിഐസിഐ ബാങ്കുമായി ബന്ധപ്പെട്ട് കേസില്‍ സിബിഐ അന്വേഷണത്തെ വിമര്‍ച്ച് ന്യൂയോര്‍ക്കില്‍ ചികിത്സയിലുള്ള ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. എവിടെയും എത്താത്തതും അതിര് കടന്നതുമായ അന്വേഷണമാണ് നടക്കുന്നത് എന്ന് ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് വിമര്‍ശനവുമായി ജയ്റ്റ്‌ലി രംഗത്തെത്തിയിരിക്കുന്നത്. കൃത്യമായ ലക്ഷ്യങ്ങളില്ലാതെ, മതിയായ തെളിവുകളില്ലാതെ ബാങ്കിംഗ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ അന്വേഷണം നീങ്ങുകയാണ്. മഹാഭാരതത്തിലെ അര്‍ജ്ജുനനെ മാതൃകയാക്കുക. ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കുക – ബ്ലോഗിലൂടെ ജയ്റ്റ്ലി ഉപദേശിച്ചു.

ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂതിനും എതിരെ വഞ്ചനാകുറ്റത്തിനും ക്രിമിനല്‍ ഗൂഢാലോചനയ്ക്കും കേസെടുത്തിരുന്നു. ബാങ്കിന്റെ ലോണ്‍ സാംക്ഷനിംഗ് കമ്മിറ്റിയില്‍ നേരത്തെ അംഗങ്ങളായിരുന്നവര്‍ക്കെതിരെയും അന്വേഷണത്തിന് നിര്‍ദ്ദശിച്ചിട്ടുണ്ട്. നിലവിലെ സിഇഒ സന്ദീപ് ബക്ഷി, മുന്‍ ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ രാം കുമാര്‍, ഗോള്‍ഡ്മാന്‍ സാച്‌സ് ഇന്ത്യ ചെയര്‍മാന്‍ സോന്‍ജോയ് ചാറ്റര്‍ജി, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് സിഇഒയും എംഡിയുമായ എന്‍എസ് കണ്ണന്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് സിഇഒ സാറിന്‍ ദാരുവാല, ടാറ്റ കാപ്പിറ്റല്‍ തലവന്‍ രാജീവ് സഭര്‍വാള്‍, ന്യൂ ഡെവലപ്‌മെന്റ് ബാങ്ക് പ്രസിഡന്റ് കെവി കാമത്ത്, ടാറ്റ കാപ്പിറ്റല്‍ സീനിയര്‍ അഡൈ്വസര്‍ ഹോമി ഖുസ്‌റോഖാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. പ്രൊഫഷണല്‍ ഇന്‍വെസ്റ്റിഗേഷനും ഇന്‍വെസ്റ്റിഗേറ്റീവ് അഡ്വെന്‍ചറിസവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് ജയ്റ്റ്‌ലി പറയുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അഡ്വെന്‍ചറിസമാണ്. അഡ്വെന്‍ചറിസം അന്വേഷണ ഏജന്‍സിക്ക് ദോഷം ചെയ്യും.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍