UPDATES

വാര്‍ത്തകള്‍

വരാണസിയില്‍ പ്രിയങ്ക മോദിക്കെതിരെ മത്സരിക്കാത്തത് കഷ്ടമായി: അരുണ്‍ ജയ്റ്റ്‌ലി

പ്രിയങ്ക മത്സരിക്കേണ്ട എന്ന കോണ്‍ഗ്രസ് തീരുമാനത്തില്‍ തനിക്ക് വലിയ നിരാശയുണ്ട് എന്ന് ജയ്റ്റ്‌ലി പറഞ്ഞു.

വരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാതിരുന്നത് കഷ്ടമായിപ്പോയി എന്ന പരിഹാസവുമായി കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ത്ഥി അജയ് റായ് തന്നെയാണ് ഇത്തവണയും വരാണസിയില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. പ്രിയങ്ക മത്സരിക്കേണ്ട എന്ന കോണ്‍ഗ്രസ് തീരുമാനത്തില്‍ തനിക്ക് വലിയ നിരാശയുണ്ട് എന്ന് ജയ്റ്റ്‌ലി പറഞ്ഞു. ‘Refuge in Wayanad and a Refuge Away From Varanasi – The Story of a Family Dynasty’ എന്ന തലക്കെട്ടില്‍ ബ്ലോഗിലെഴുതിയ ലേഖനത്തിലാണ് ജയ്റ്റ്‌ലി ഇക്കാര്യം പറയുന്നത്. ഇന്ത്യ മാറിയിരിക്കുന്നു. കുടുംബവാഴ്ചയെ ജനങ്ങള്‍ ഇനി അംഗീകരിക്കില്ല. പ്രിയങ്ക ഗാന്ധിയുടെ ഊതിപ്പെരുപ്പിച്ച പ്രതിച്ഛായയെല്ലാം ഒലിച്ചുപോയിരിക്കുന്നു – ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു.

എന്തുകൊണ്ട് വരാണസിയില്‍ മത്സരിച്ചുകൂടാ എന്ന ചോദ്യവുമായി പ്രിയങ്ക തന്നെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമിട്ടത്. അത് സസ്‌പെന്‍സ് ആയിരിക്കട്ടെ എന്ന് പിന്നീട് രാഹുല്‍ ഗാന്ധിയും പറഞ്ഞു. എന്നാല്‍ എല്ലാ സസ്‌പെന്‍സുകളും അവസാനിപ്പിച്ച് ഇന്നലെ അജയ് റായിയെ വരാണസിയിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. മോദിക്കെതിരെ പ്രിയങ്ക ആദ്യ ലോക്‌സഭ പോരാട്ടത്തിനിറങ്ങണം എന്ന ആവശ്യത്തെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും എതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. കഴിവ് തെളിയിച്ച ഒരു നേതാവും ഒരു പുതിയ കുടുംബരാഷ്ട്രീയക്കാരിയും തമ്മിലുള്ള പോരാട്ടത്തില്‍ ജനവിധി അറിയിക്കാന്‍ പുതിയ ഇന്ത്യക്ക് അവസരം ലഭിക്കുമെന്ന് ഞാന്‍ കരുതി – അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍