UPDATES

ട്രെന്‍ഡിങ്ങ്

“കള്ളന്‍ ചോക്സിയില്‍ നിന്ന് മകള്‍ പണം പറ്റി”; അരുണ്‍ ജയ്റ്റ്‌ലി രാജി വയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി

“കള്ളന്‍ ചോക്‌സിയില്‍ നിന്ന് ജയ്റ്റ്‌ലിയുടെ മകള്‍ക്ക് പണം പറ്റി. ജയ്റ്റിലിയുടെ മകള്‍ ചോക്‌സിയുടെ പേ റോളിലുണ്ടായിരുന്നു. ധന മന്ത്രിയായ മകളുടെ ഡാഡി ചോക്‌സിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കി” – രാഹുല്‍ പറയുന്നു.

താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയെ കണ്ട് കാര്യം പറഞ്ഞതിന് ശേഷമാണ് രാജ്യം വിട്ടതെന്ന് വിവാദ വ്യവസായിയും വായ്പാ തട്ടിപ്പുകാരനുമായ വിജയ് മല്യ പറഞ്ഞത് വിവാദമായിരുന്നു. കള്ളപ്പണ വേട്ട നടത്തുന്നതായി അവകാശപ്പെടുന്ന സര്‍ക്കാര്‍ മല്യയെ പോലെയുള്ള തട്ടിപ്പുകാരെ രക്ഷപ്പെടാന്‍ സഹായിക്കുകയാണെന്ന ആരോപണമുയര്‍ന്നു. അരുണ്‍ ജയ്റ്റ്‌ലിയുടെ മകള്‍ ജ്വല്ലറി വ്യവസായിയും വായ്പ തട്ടിപ്പുകാരനുമായ മെഹുല്‍ ചോക്‌സിയില്‍ നിന്ന് പണം പറ്റിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറയുന്നത്. “കള്ളന്‍ ചോക്‌സിയില്‍ നിന്ന് ജയ്റ്റ്‌ലിയുടെ മകള്‍ക്ക് പണം പറ്റി. ജയ്റ്റിലിയുടെ മകള്‍ ചോക്‌സിയുടെ പേ റോളിലുണ്ടായിരുന്നു. ധന മന്ത്രിയായ മകളുടെ ഡാഡി ചോക്‌സിക്ക് രാജ്യം വിടാന്‍ അവസരമൊരുക്കി” – രാഹുല്‍ പറയുന്നു.

ജയ്റ്റ്‌ലിയെ ജെറ്റ്‌ലി എന്ന് രാഹുല്‍ വിളിക്കുന്നു. ഐസിഐസിഐ അക്കൗണ്ട് നമ്പര്‍ 12170500316ല്‍ നിന്ന് അവര്‍ക്ക് പണം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇത് മറച്ചുവച്ചു. 2017 ഡിസംബറില്‍ ജയ്റ്റ്‌ലിയുടെ ഗീതാഞ്ജലി ജെംസില്‍ നിന്ന് അരുണ്‍ ജയ്റ്റ്‌ലിയുടെ മകള്‍ സൊണാലിയും മരുമകന്‍ ജയേഷ് ബക്ഷിയും അരുണ്‍ ജയ്റ്റ്‌ലിയില്‍ നിന്ന് 24 ലക്ഷം രൂപയുടെ റീടെയ്‌നര്‍ഷിപ്പ് നേടിയെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് അടക്കമുള്ള നേതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണവുമായി രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. എന്നാല്‍ ഈ താല്‍പര്യ സംഘര്‍ഷ പ്രശ്‌നത്തില്‍ ജയ്റ്റ്‌ലിയെ ഒരു അന്വേഷണ ഏജന്‍സിയും സമന്‍സ് ചെയതിട്ടില്ല. മകള്‍ക്കും മരുമകനുമെതിരെ അന്വേഷണമില്ല. സിബിഐയോ ഇഡിയോ (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) എസ്എഫ്‌ഐഒയോ (Serious Fraud Investigation Office) ആരും അന്വേഷിക്കുന്നില്ല – സച്ചിന്‍ പൈലറ്റ് ചൂണ്ടിക്കാട്ടി.

രാജ്യത്ത് 19,000 ബാങ്ക് തട്ടിപ്പ് കേസുകളുണ്ടായിട്ടുണ്ട്. 2018 ജനുവരി വരെയുള്ള 44 മാസത്തെ കണക്ക് പ്രകാരം 90,000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. വിജയ് മല്യ, ലളിത് മോദി, നിരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവര്‍ എന്നിവര്‍ സാക്ഷ്യപ്പെടുത്തുന്നത് മോദി സര്‍ക്കാര്‍ പൊതുജനങ്ങളുടെ പണം സംരക്ഷിക്കുന്നില്ലെന്നും കൊള്ളയിടിച്ച് വിദേശത്തേയ്ക്ക് മാറ്റാന്‍ അവസരമൊരുക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് എന്നുമാണ് – സച്ചിന്‍ പൈലറ്റും കോണ്‍ഗ്രസ് എംപി രാജീവ് സതാവയും സുഷ്മിത ദേവും പ്രസ്താവനയില്‍ പറഞ്ഞു. പഞ്ചാബ് നാഷണല്‍ ബാങ്ക് കണ്‍സോര്‍ഷ്യത്തിന് കീഴിലെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ജ്വല്ലറി വ്യാപാരികളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപിയുമായും അടുത്ത ബന്ധമുള്ളവരെന്ന് ആരോപിക്കപ്പെടുന്നവരുമായ നിരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും വിദേശത്തേയ്ക്ക് മുങ്ങിയത് കഴിഞ്ഞ ജനുവരിയിലാണ്.

‘ജെയ്റ്റ്‌ലി രാജിവയ്ക്കണം; തെളിവുകളുണ്ട്’: രാഹുല്‍ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍