UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മക്കമസ്ജിദ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അസീമാനന്ദ് ബംഗാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍

ബംഗാളിലെ ഹൂബ്ലി ജില്ലക്കാരനാണ് സ്വാമി അസീമാനന്ദ എന്ന നബാകുമാര്‍ സര്‍ക്കാര്‍

ഹൈദരാബാദിലെ മക്കമസ്ജിദ് സ്‌ഫോടനക്കേസില്‍ കുറ്റ വിമുക്തനാക്കപ്പെട്ട സ്വാമി അസീമാനന്ദ് ബംഗാളില്‍ ബിജെപിക്കായി പ്രചാരണത്തിനെത്തുന്നു. ബിജെപി പശ്ചിമ ബംഗാള്‍ പ്രസിഡന്റ് ദിലീപ് ഘോഷാണ് ഇക്കാര്യം സംബന്ധിച്ച സുചന നല്‍കിയത്. സംസ്ഥാനത്ത് പാര്‍ട്ടി അടിത്തറ ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഇക്കാര്യം അസീമാനന്ദയുമായി ചര്‍ച്ച ചെയ്‌തെന്നും ദിലീപ് ഘോഷ് പ്രതികരിച്ചു. പാര്‍ട്ടിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചെന്നും അദ്ദേഹം പ്രതികരിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന പൊതു റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിലെ ഹൂബ്ലി ജില്ലക്കാരനാണ് സ്വാമി അസീമാനന്ദ് എന്ന നബാകുമാര്‍ സര്‍ക്കാര്‍. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോഴും ഹൂബ്ലിയിലുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് അടക്കം പത്തു പേരെ ഹൈദരാബാദിലെ എന്‍ഐഎ കോടതി വെറുതെവിട്ടത്. പ്രതികള്‍ക്കെതിരായ തെളിവുകള്‍ സമര്‍പ്പിക്കുന്നതില്‍ എന്‍ഐഎ പരാജയപ്പെട്ടെന്നു പറഞ്ഞുകൊണ്ടാണ് കോടതി നടപടി. 2007 മെയ് 18 ന് ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദില്‍ നടന്ന സ്‌ഫോടനത്തില്‍ 9 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അസീമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍; ഹിന്ദുത്വ ഭീകരവാദി ആക്രമണ കേസുകളുടെ ഭാവി എന്താകും?

സ്വാമി അസീമാനന്ദ് സി.കെ.ജാനുവിനെ സന്ദര്‍ശിച്ചതെന്തിന്?

ഇന്ത്യ ഒരു ‘ബനാന റിപ്പബ്ലിക്’ ആയി മാറിയോ? മെക്ക മസ്ജിദ് സ്ഫോടന കേസ് വിധി നല്‍കുന്ന സൂചനകള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍