UPDATES

ന്യൂസ് അപ്ഡേറ്റ്സ്

2024 മുതല്‍ നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ നിതി ആയോഗ് നിര്‍ദ്ദേശം

2024 മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് ഘട്ടങ്ങളിലായി ഒരുമിച്ച് നടത്തണമെന്നാണ് നീതി ആയോഗ് നിര്‍ദ്ദേശം.

നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പും ഒന്നിച്ചു നടത്തണമെന്ന് നീതി ആയോഗ് നിര്‍ദ്ദേശം. ഇക്കാര്യം വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിതി ആയോഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് കഴിഞ്ഞ ആഴ്ച നടന്ന നിതി ആയോഗ് ഭരണസമിതി അംഗങ്ങളുടെ യോഗത്തില്‍ ധാരണയായത്.

2024 മുതല്‍ ലോക്സഭാ തിരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും രണ്ട് ഘട്ടങ്ങളിലായി ഒരുമിച്ച് നടത്തണമെന്നാണ് നീതി ആയോഗ് നിര്‍ദ്ദേശം. ഇതുവഴി വലിയ അധികചെലവ് ഒഴിവാക്കാനാകുമെന്നാണ് വാദം. കൂടാതെ തിരഞ്ഞെടുപ്പ് പ്രചരണം ഒന്നിച്ചാകുന്നത് സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നല്ലതാണെന്നും നിതി ആയോഗ് വിലയിരുത്തി. ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷട്രപതി പ്രണബ് മുഖര്‍ജിയും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. അതേസമയം ഇന്ത്യയുടെ ഫെഡറല്‍ ഘടനയില്‍ ഇത് ഭരണഘടനാവിരുദ്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന വിമര്‍ശനങ്ങള്‍ ശക്തമാണ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍