UPDATES

ട്രെന്‍ഡിങ്ങ്

ശബരിമലയ്ക്ക് പോകാന്‍ താല്പര്യമറിയിച്ച അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം; തെറിവിളി

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ മദ്യലഹരിയിലായിരുന്നു എന്നും തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്നും രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് പറഞ്ഞു.

41 ദിവസം വ്രതമെടുത്ത് ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്നും സര്‍ക്കാരിന്റേയും പൊതുസമൂഹത്തിന്റേയും പിന്തുണ വേണമെന്നും പറഞ്ഞ് ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപികയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമം. മുപ്പതോളം ആളുകളാണ് കണ്ണൂര്‍ സ്വദേശിയായ രേഷ്മ നിഷാന്തിനെ വീട്ടില്‍ കയറി അക്രമിക്കാന്‍ ശ്രമിച്ചത്. ഡൂള്‍ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അയ്യപ്പഭക്തര്‍ എന്ന് സ്വയം വിശേഷിപ്പിച്ച അവര്‍ മദ്യലഹരിയിലായിരുന്നു എന്നും തീവ്ര ഹിന്ദുത്വ പ്രചാരണം നടത്തുന്നവരാണ് അക്രമത്തിന് പിന്നിലെന്നും രേഷ്മയുടെ ഭര്‍ത്താവ് നിഷാന്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കയറിവന്ന ആളുകള്‍ രേഷ്മയെ അസഭ്യം പറയുകയായിരുന്നു. എട്ട് ദിവസമായി രേഷ്മ മാലയിട്ടിരിക്കുകയാണ്.

വർഷങ്ങളായി മാലയിടാതെ മണ്ഡലവ്രതം അനുഷ്ഠിക്കുന്നയാളാണ് താനെന്ന് രേഷ്മ വ്യക്തമാക്കിയിരുന്നു. 41 ദിവസം വ്രതമെടുത്ത് തനിക്ക് അയ്യപ്പനെക്കാണണമെന്നും അതൊരു വിപ്ലവത്തിന്റെ ഭാഗമല്ലെന്നും അയ്യപ്പനെ കാണാനുള്ള അതിയായ ആഗ്രഹം കൊണ്ടാണ് ഇതിനു തയ്യാറാവുന്നതെന്നും രേഷ്മ നേരത്തെ പറഞ്ഞിരുന്നു. പോകാൻ കഴിയില്ലെന്ന ഉറപ്പോടുകൂടിത്തന്നെയാണ് വ്രതമെടുത്തിരുന്നത്. എന്നാൽ ഇപ്പോൾ സുപ്രീംകോടതി വിധി അനുകൂലമായ സാഹചര്യത്തിൽ അയ്യപ്പനെ കാണണമെന്ന ആഗ്രഹമുണ്ട്. ഇനിയും കൂടുതല്‍ വിശ്വാസികള്‍ എനിക്കൊപ്പം മലകയറാന്‍ ഉണ്ടാകുമെന്നും ഇന്ന് ഒരു വിശ്വാസി ശബരിമലയിലെത്താൻ തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികൾക്ക് ശബരിമല കയറാനുള്ള ഊർജമാവും എന്ന് തന്നെ കരുതുന്നതായും രേഷ്മ പറഞ്ഞിരുന്നു.

രേഷ്മയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

41 നാൾ വ്രതമെടുത്ത് ശബരിമലയിൽ പോകണം; അയ്യപ്പനെ കാണണം: മാലയിട്ട് അയ്യപ്പഭക്ത

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍