UPDATES

ട്രെന്‍ഡിങ്ങ്

വധഭീഷണിക്ക് പിന്നാലെ സുനിൽ പി ഇളയിടത്തിന്റെ ഓഫീസിന് നേരെ ആക്രമണം

ആര്‍എസ്എസ് അനുകൂല ഫേസ്ബുക്ക് പേജിൽ നിന്ന് നേരത്തെ സുനില്‍ പി ഇളയിടത്തിന് വധഭീഷണി ഉയർന്നിരുന്നു

ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചു കൊണ്ട് കേരളത്തിലുടനീളം പ്രഭാഷണങ്ങൾ നടത്തുകയും, സാംസ്‌കാരിക പരിപാടികളിൽ സജീവമായി ഇടപെടുകയും ചെയ്തതിന്റെ പേരിൽ സാമൂഹ്യ നിരീക്ഷകനും സംസ്കൃത സർവ്വകലാശാലയിൽ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫസർ സുനിൽ പി. ഇളയിടത്തിന്റെ ഓഫീസിനു നേരെ ആക്രമം. ഇന്ന് രാവിലെ ആണ് സർവ്വകലാശാലയിലെ പ്രഫസറുടെ കാബിൻ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

അദ്ദേഹം ജോലി ചെയ്യുന്ന കാലടി സർവകലാശാല ഓഫീസിന്റെ നെയിം ബോർഡ് എടുത്ത് മാറ്റുകയും ഓഫീസ് മുറിയുടെ വാതിൽക്കൽ കാവി നിറത്തിലുള്ള ഗുണന ചിഹ്നം വരച്ച് അപായസൂചന നൽകുകയും ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് അനുകൂല ഫേസ്ബുക്ക് പേജിൽ നിന്ന് നേരത്തെ സുനില്‍ പി ഇളയിടത്തിന് വധഭീഷണി ഉയർന്നിരുന്നു. പൊളിറ്റിക്കല്‍ ഹിന്ദുത്വം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമായി തെറ്റാണെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിസം ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രധാനമാണെന്നും സുനില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഉള്‍പ്പെടെയാണ് ഭീഷണി പ്രചരിക്കുന്നത്. ബിജെപിക്കാനായ ഒരു സുഹൃത്ത് തന്നോട് സൂക്ഷിക്കണമെന്ന് പറഞ്ഞതായും എന്നാല്‍ ഗാന്ധിയെ വെടിവച്ച് കൊന്നവര്‍ക്ക് തന്നെ വധിക്കാന്‍ എളുപ്പമായിരിക്കും അതുകൊണ്ട് ശ്രദ്ധിച്ചിട്ടും വലിയ കാര്യമില്ലെന്നും സുനില്‍ ഈ വിഡിയോയില്‍ പറയുന്നു.

ആര്‍എസ്എസ് അനുകൂല പേജായ സുദര്‍ശനത്തില്‍ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടാണ് ഭീഷണി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ വിഷ്ണു എന്ന പ്രൊഫൈലില്‍ ഈ ഭീഷണി സന്ദേശം ഇപ്പോഴും പേജിലുണ്ട്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലണമെന്നാണ് ഭീഷണി. പോസ്റ്റിന് താഴെ കമന്റുകളായും ധാരാളം പേര്‍ ഭീഷണിയും തെറിയഭിഷേകവും ഉയര്‍ത്തുന്നുണ്ട്.

“ഗാന്ധിയെ കൊന്ന ഒരു പാരമ്പര്യത്തിന് സുനില്‍ പി ഇളയിടത്തെ ഇല്ലാതാക്കാന്‍ ഒരു പ്രയാസവുമുണ്ടാകില്ല; ഇതുകൊണ്ടൊന്നും ഭയപ്പെടില്ല”-അഭിമുഖം

‘മരണത്തെ ഭയമുള്ളവരെ മാത്രം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുക’; തന്റെ വാക്കുകളല്ലെന്ന് സുനില്‍ പി ഇളയിടം

‘ഇവനെ കണ്ടാല്‍ കല്ലെറിഞ്ഞ് കൊന്നേക്കണം’: സുനില്‍ പി ഇളയിടത്തിന് വധഭീഷണി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍