UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശരാശരി ഇന്ത്യക്കാര്‍ ശരാശരി പാകിസ്താനികളെ പോലെ, ഹിന്ദു വര്‍ഗീയവാദികള്‍ രാമന്റെ പേരില്‍ ബോംബ് വയ്ക്കുന്നു: സോനം കപൂര്‍

“ഏത് രാജ്യത്തായാലും സാധാരണക്കാര്‍ സമാധാനപൂര്‍ണമായ സാധാരണ ജീവിതം ആഗ്രഹിക്കുന്നവരാണ്”.

ശരാശരി ഇന്ത്യക്കാര്‍ ശരാശരി പാകിസ്ഥാനികളെ പോലെയാണ് ചിന്തിക്കുന്നത് എന്നും ഇതില്‍ നിന്ന് വ്യത്യസ്തരാണ് ഹിന്ദു മതമൗലികവാദികളും വര്‍ഗീയവാദികളുമെന്നും ബോളിവുഡ് സോനം കപൂര്‍. രാമന്റെ പേരില്‍ ബോംബ് വയ്ക്കുന്നവരും പശുവിന്റെ പേരില്‍ അക്രമം നടത്തുന്നവരും കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരുമാണ് അവര്‍ എന്ന് ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സോനം അഭിപ്രായപ്പെടുന്നു. നേരെ മറിച്ച് പാകിസ്താനിലെ മുസ്ലീം വര്‍ഗീയവാദികള്‍ അള്ളാഹുവിന്റെ പേരില്‍ ബോംബ് വയ്ക്കുന്നവരും കുട്ടികളുടെ കയ്യില്‍ തോക്ക് വച്ച് കൊടുക്കുന്നവരും സ്ത്രീകളെ അടിച്ചമര്‍ത്തുന്നവരുമാണ് എന്നും സോനം പറയുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷത്തില്‍ പ്രതികരണങ്ങളുമായി വിവിധ ബോളിവുഡ് താരങ്ങള്‍ രംഗത്തെത്തുന്നതിന് ഇടയിലാണ് സോനത്തിന്റെ പ്രതികരണം.

ഏത് രാജ്യത്തായാലും സാധാരണക്കാര്‍ സമാധാനപൂര്‍ണമായ സാധാരണ ജീവിതം ആഗ്രഹിക്കുന്നവരാണ്. ജോലി ചെയ്ത് വരുമാനമുണ്ടാക്കി കുട്ടികളെ വളര്‍ത്തി മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. ഹിന്ദു വര്‍ഗീയവാദികളായാലും ഇസ്ലാമിസ്റ്റ് വര്‍ഗീയവാദികളായാലും രണ്ട് വിഭാഗങ്ങളും ഒരുപോലെയാണ്. അവരുടെ മനസ് വെറുപ്പിന്റെ വിഷം നിറഞ്ഞതാണ്. മറ്റുള്ളവരോട് ഇവര്‍ക്ക് യാതൊരു സഹാനുഭൂതിയുമില്ല. ഇവര്‍ രണ്ട് പേര്‍ക്കും യുദ്ധം വേണം. അതിന്റെ പ്രത്യാഘാതങ്ങള്‍ ഇവര്‍ക്ക് ഒരു പ്രശ്‌നമില്ല. ഈ അസാധാരണമായ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വില കൊടുക്കേണ്ടി വരുന്നത് ഇരു രാജ്യങ്ങളിലേയും സാധാരണക്കാരും സൈനികരുമാണ് – സോനം പറയുന്നു.

അതേസമയം സോനം ഈ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഹിന്ദുത്വ ട്രോള്‍ സേനകളുടെ കടന്നാക്രമണമാണ് നടക്കുന്നത്. നിങ്ങളെ താരമാക്കിയ രാജ്യത്തോടുള്ള നിങ്ങളുടെ വെറുപ്പിനോട് ഞങ്ങള്‍ സഹിഷ്ണുത കാണിക്കുന്നു എന്നാണ് ഇവര്‍ പറയുന്നത്. സോനത്തെ പിന്തുണച്ചും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിട്ടുണ്ട്. നടന്‍ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍