UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ ‘ഭൂമി പ്രശ്നം’ മാത്രമാണെന് സുപ്രീം കോടതി

കേസ് ഇനി മാര്‍ച്ച 14നു പരിഗണിക്കും

70 വര്‍ഷം പഴക്കമുള്ള രാമജന്‍മഭൂമി–ബാബ്റി മസ്ജീദ് കേസ് സ്ഥല തര്‍ക്കം ആയിട്ട് മാത്രമേ പരിഗണിക്കൂ എന്നു സുപ്രീം കോടതി. അയോധ്യയുമായി ബന്ധപ്പെട്ട മത സംഘര്‍ഷങ്ങളും ആക്രമണങ്ങളും വാദത്തെ ബാധിക്കില്ലെന്ന് സൂചന നല്‍കിക്കൊണ്ടായിരുന്നു ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇങ്ങനെ പറഞ്ഞത്.

അയോദ്ധ്യയില്‍ ബാബറി മസ്ജിദ് നിന്നയിടം മൂന്നായി വിഭജിച്ച അലഹബാദ് ഹൈക്കോടതിയുടെ 2010 സെപ്തംബര്‍ 30-ന്‍റെ വിധിക്കെതിരെയുള്ള അപ്പീല്‍ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര, അശോക് ഭൂഷന്‍, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വാദം കേട്ടത്.

ബാബ്റി മസ്ജിദ് – രാമജന്മഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിക്കു മുന്‍പിൽ സമര്‍പ്പിച്ച രേഖകള്‍ വിവര്‍ത്തനം ചെയ്തു കൊടുക്കണം എന്നു കോടതി ആവശ്യപ്പെട്ടു. കേസ് ഇനി മാര്‍ച്ച 14നു പരിഗണിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍