UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ ഭൂമി തര്‍ക്ക കേസ് വിശാല ബഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീം കോടതി; ഒക്ടോബര്‍ 29ന് വിധി പറഞ്ഞേക്കും

മൂന്നംഗ ബഞ്ച് തന്നെ അയോധ്യ കേസില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഭൂമി തര്‍ക്ക  കേസില്‍ വാദം നീളില്ല എന്ന് ഉറപ്പായി.

അയോധ്യ ഭൂമി തര്‍ക്ക കേസ് കൂടുതല്‍ വിപുലമായ ഭരണഘടന ബഞ്ചിന് വിടേണ്ടതില്ല എന്ന് സുപ്രീം കോടതി തീരുമാനം. അയോധ്യയിലെ തര്‍ക്ക ഭൂമി മൂന്നാക്കി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ 2014ലെ വിധിക്കെതിരെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം തീരുമാനിച്ചത്. മൂന്നംഗ ബഞ്ച് തന്നെ അയോധ്യ കേസില്‍ വിധി പറയുമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഭൂമി തര്‍ക്ക  കേസില്‍ വാദം നീളില്ല എന്ന് ഉറപ്പായി. അതേസമയം മൂന്നംഗ ബഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക്‌ ഭൂഷണും വിശാല ബഞ്ചിന് വിടേണ്ട എന്ന വിധി പ്രസ്താവിച്ചപ്പോള്‍ വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ ആവശ്യപ്പെട്ടു. കേസില്‍ ഒക്ടോബര്‍ 29ന് തുടര്‍വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. മുസ്ലീങ്ങള്‍ക്ക് പ്രാര്‍ഥിക്കാന്‍ പള്ളി വേണമെന്ന് നിര്‍ബന്ധമില്ലെന്ന 1994ലെ ഇസ്മായില് ഫാറൂഖി കേസിലെ സുപ്രീം കോടതി പരാമര്‍ശം പുനപരിശോധിക്കാന്‍ കോടതി വിസമ്മതിച്ചു.

2.77 ഏക്കര്‍ വരുന്ന അയോധ്യയിലെ തര്‍ക്ക ഭൂമി നിര്‍മോഹി അഖാര, സുന്നി സെന്ററല്‍ വഖഫ് ബോര്‍ഡ്, യുപി ആന്റ് രാംലല്ല വിരാജ്മാന്‍ എന്നീ മൂന്ന് പരാതിക്കാര്‍ക്കുമായി തുല്യമായി വിഭജിച്ച് നല്‍കിയ 2010 സെപ്തംബറിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിലെത്തിയ അപ്പീലുകളിലാണ് ഇപ്പോള്‍ അന്തിമവാദം കേള്‍ക്കുന്നത്. ദീപക് മിശ്ര ചീഫ് ജസ്റ്റീസ് സ്ഥാനത്ത് നിന്നും വിരമികുന്നതിന് മുമ്പുള്ള സുപ്രധാന വിധി പ്രസ്താവം കൂടിയായിരിക്കും അയോദ്ധ്യ ഭൂമി തര്‍ക്ക കേസ്. ജസ്റ്റിസ് അശോക് ഭൂഷണന്‍, എസ് അബ്ദുള്‍ നസീര്‍ എന്നിവരും കേസില്‍ വിധി പറയുന്ന ബെഞ്ചില്‍ അംഗങ്ങളാണ്.

ഭൂമി തര്‍ക്കത്തിന് ശാശ്വത പരിഹാരമുണ്ടാകണം, അയോധ്യയും ഇന്ത്യയും മുന്നോട്ട് നടക്കണം: ആവശ്യം ഇതാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍