UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: വിചാരണ നേരിടാമെന്ന് അദ്വാനിയും ജോഷിയും

അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ റായ്ബറേലിയിലെ കേസ് കര്‍സേവകര്‍ക്കെതിരായ കേസ് നടക്കുന്ന ലക്‌നൗവിലേയ്ക്ക് മാറ്റിയേക്കും.

ബാബറി മസ്ജിദ് കേസില്‍ തുടര്‍ന്നും വിചാരണ നേരിടാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും. ഗൂഢാലോചന കുറ്റത്തില്‍ തെളിവ് ഹാജരാക്കിയാല്‍ റായ്ബറേലിയിലെ കോടതിയില്‍ വിചാരണ നേരിടാമെന്നാണ് ഇരുവരും സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. അദ്വാനി അടക്കമുള്ള നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം റദ്ദാക്കിയതിനെ സുപ്രീംകോടതി ചോദ്യം ചെയ്തിരുന്നു. സാങ്കേതിക വാദങ്ങള്‍ നിരത്തി ഇത്തരത്തില്‍ റദ്ദാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

രണ്ട് കേസുകളാണ് ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് ഉള്ളത്. അദ്വാനി, ജോഷി, ഉമാ ഭാരതി തുടങ്ങിയ ബിജെപി നേതാക്കള്‍ പ്രതികളായ കേസ് റായ് ബറേലിയിലും കര്‍ സേവകര്‍ പ്രതികളായ കേസ് ലക്നൌവിലുമാണ് വിചാരണ നടന്ന് വന്നിരുന്നത്. അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ റായ്ബറേലിയിലെ കേസ് കര്‍സേവകര്‍ക്കെതിരായ കേസ് നടക്കുന്ന ലക്‌നൗവിലേയ്ക്ക് മാറ്റിയേക്കും. ജസ്റ്റിസുമാരായ പിസി ഘോഷും റോഹിംഗ്ടണ്‍ നരിമാനും അടങ്ങിയ ബഞ്ചാണ് റായ്ബറേലി സിബിഐ കോടതിയിലെ കേസ് ലക്‌നൗ കോടതിയിലേയ്ക്ക് മാറ്റി ഒരുമിച്ച് വാദം കേള്‍ക്കുമെന്ന സൂചന നല്‍കിയത്. അദ്വാനി അടക്കമുള്ളവര്‍ക്കെതിരായ തുടര്‍വിചാരണ ആവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഇക്കാര്യം അറിയിച്ചത്. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും കോടതി വ്യക്തമാക്കി. 25 വര്‍ഷമായുള്ള കേസില്‍ നീതി ഇല്ലാത്ത അവസ്ഥയാണെന്ന് കോടതി വിലിയിരുത്തി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍