UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാബറി മസ്ജിദ് തകര്‍ത്ത കേസ്: അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിച്ചു

അദ്വാനിയെ കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍. സാധ്വി ഋതംബര തുടങ്ങിയ ബിജെപി, വിഎച്ച്പി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍കെ അദ്വാനി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കളുടെ വിടുതല്‍ ഹര്‍ജി തള്ളി. എല്ലാ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചെങ്കിലും ക്രിമിനല്‍ ഗൂഢാലോചന കുറ്റത്തിന്‍റെ പേരിലുള്ള വിചാരണ തുടരും. ലക്‌നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. അദ്വാനിയെ കൂടാതെ മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, വിനയ് കത്യാര്‍. സാധ്വി ഋതംബര തുടങ്ങിയ ബിജെപി, വിഎച്ച്പി നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. 50,000 രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഗൂഢാലോചന കുറ്റം കോടതിയില്‍ പ്രതികള്‍ നിഷേധിച്ചു.

അദ്വാനിയടക്കമുള്ളവര്‍ക്കെതിരായ ഗൂഢാലോചന കുറ്റം 2001ല്‍ വിചാരണ കോടതി ഒഴിവാക്കുകയും 2010ല്‍ ഇത് അലഹബാദ് ഹൈക്കോടതി ശരി വക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017 ഏപ്രില്‍ 19ന് ഇത് റദ്ദാക്കിയ സുപ്രീംകോടതി, അദ്വാനി അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന കുറ്റത്തിന് വിചാരണ നേരിടണമെന്ന് വ്യക്തമാക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍