UPDATES

വിപണി/സാമ്പത്തികം

ബജാജ് ഇലക്ട്രിക്കല്‍സ് എംഡി അനന്ത് ബജാജ് അന്തരിച്ചു

കമ്പനി ചെയര്‍മാന്‍ ശേഖര്‍ ബജാജിന്റെ ഒരേയൊരു മകനാണ്. 2012 മുതല്‍ ജോയിന്റ് എംഡിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. ജൂണിലാണ് കമ്പനി എംഡിയായി ചുമതലയേറ്റത്.

ബജാജ് ഇലക്ട്രിക്കല്‍സ് മാനേജിംഗ് ഡയറക്ടര്‍ അനന്ത് ബജാജ് (41) അന്തരിച്ചു. മുംബൈയില്‍ ഇന്നലെ വൈകീട്ട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. കമ്പനി ചെയര്‍മാന്‍ ശേഖര്‍ ബജാജിന്റെ ഒരേയൊരു മകനാണ്. ജൂണിലാണ് കമ്പനി എംഡിയായി ചുമതലയേറ്റത്. യുഎസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്.

2012 മുതല്‍ ജോയിന്റ് എംഡിയായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. 1999ല്‍ പ്രോജക്ട് മാനേജര്‍ എന്ന നിലയില്‍ കമ്പനിയുടെ ഭാഗമായി. 2005ല്‍ ജനറല്‍ മാനേജരായി. 2006ല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി. ഇന്ത്യന്‍ മെര്‍ച്ചന്റ്‌സ് ചേംബറിന്റെ യംഗ് ഓണ്‍ട്രപ്രണര്‍ വിംഗില്‍ അംഗമായിരുന്നു. ഗ്രീന്‍പീസിലും അംഗമായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്‌റ്റേഡിയത്തിലും ബാന്ദ്ര – വര്‍ളി സീ ലിങ്ക് പാലത്തിലും ബജാജ് ഇലക്ട്രിക്കല്‍സ് നടത്തിയ ലൈറ്റിംഗ് വര്‍ക്കുകള്‍ ശ്രദ്ധേയമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍