UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങളുടെ നമസ്‌കാരത്തില്‍ എതിര്‍പ്പ്‌, താജ്മഹലില്‍ ബജ്രംഗ് ദള്‍ പ്രവര്‍ത്തകരുടെ പൂജ, ഗംഗാജലം കൊണ്ട് ‘ശുദ്ധീകരണം’

മുസ്ലീങ്ങള്‍ താജ്മഹലിനകത്തെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘപരിവാര്‍ സംഘടനയായ ബജ്രംഗ് ദളിന്റെ പ്രവര്‍ത്തകരായ ഒരു സംഘം സ്ത്രീകള്‍ താജ് മഹലില്‍ ഗംഗാജലം കൊണ്ട് ‘ശുദ്ധീകരണ’വും പൂജയും നടത്തി. മുസ്ലീങ്ങള്‍ താജ്മഹലിനകത്തെ പള്ളിയില്‍ നമസ്‌കരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് എന്ന് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വെള്ളിയാഴ്ച താജ് മഹല്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാറില്ല. ഈ ദിവസം വിശ്വാസികള്‍ക്ക് ഇതിനകത്തെ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ബാക്കി ദിവസങ്ങളില്‍ നമസ്‌കാരത്തിന് എഎസ്‌ഐ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) കഴിഞ്ഞയാഴ്ച മുതല്‍ അനുമതി നിഷേച്ചിരിക്കുകയാണ്.

ബുധനാഴ്ച താജ് മഹലില്‍ മുസ്ലീങ്ങള്‍ നമസ്‌കരിച്ചു എന്ന് പറഞ്ഞാണ് ആരതിയും പൂജയുമായി ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. തേജോ മഹല്‍ എന്നാണ് താജ് മഹലിനെ ഇവര്‍ വിളിക്കുന്നത്. “ഞങ്ങള്‍ ഞങ്ങളുടെ തേജോ മഹലില്‍ പൂജ നടത്തി. ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചു. ചിലര്‍ ഇവിടെ നമസ്‌കരിച്ച് ‘അശുദ്ധ’മാക്കി. അവര്‍ക്ക് നമാസ് നടത്താമെങ്കില്‍ ഞങ്ങള്‍ക്കെന്തുകൊണ്ട് പൂജ നടത്തിക്കൂടാ?” – രാഷ്ട്രീയ ബജ്രംഗ് ദളിന്റെ വനിതാവിഭാഗം ജില്ലാ പ്രസിഡന്റ് മീന ദിവാകര്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവ് പ്രകാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് മുസ്ലീങ്ങള്‍ക്ക് താജ് മഹല്‍ പള്ളിയില്‍ നമസ്‌കരിക്കാന്‍ അനുമതിയുണ്ട്. അതേസമയം എല്ലാ ദിവസവും പ്രാര്‍ത്ഥനയ്ക്ക് അനുമതി വേണമെന്ന് മുസ്ലീം സംഘടനകള്‍ ആവശ്യപ്പെടുന്നു. എത്രയോ കാലമായി എല്ലാ ദിവസവും സമാധാനപരമായി ആളുകള്‍ ഇവിടെ പ്രാര്‍ത്ഥിച്ച് മടങ്ങിപ്പോകാറുണ്ട് എന്ന് മുസ്ലീം പുരോഹിതര്‍ ചൂണ്ടിക്കാട്ടി.

താജ് മഹലിന്മേൽ വിഎച്ച്പിയുടെ ‘കർസേവ’: പടിഞ്ഞാറേ ഗേറ്റ് തകർത്തു; ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നതായി ആരോപണം

താജ് മഹലിന്റെ ഉടമസ്ഥാവകാശത്തിന് വഖഫ് ബോര്‍ഡ്: ഷാജഹാന്റെ ഒപ്പ് എവിടെ എന്ന് സുപ്രീംകോടതി

2019 വരെ എന്തുകൊണ്ട് താജ് മഹലില്‍ പോകരുത്; 2018ല്‍ എവിടെയൊക്കെ പോകരുത്: ഫൊഡോര്‍ ട്രാവല്‍ ഗൈഡ്

താജ് മഹലിന് ഞങ്ങളുടെ സല്യൂട്ട്: യുപിയെ ട്രോളി കേരളം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍