UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകട സമയത്ത് ഡ്രൈവിംഗ് സീറ്റില്‍ ബാലഭാസ്‌കറായിരുന്നു എന്ന് ദൃക്‌സാക്ഷിയായ കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടത്.

ബാലഭാസ്കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നു പിതാവ് ഡി ജി പിയെ കണ്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം ശക്തമാക്കിയതിനു പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി അപകടത്തിന്റെ ദൃക്‌സാക്ഷിയായ കെ എസ് ആർ ടി സി ഡ്രൈവറുടെ മൊഴി. അപകട സമയത്ത് ഡ്രൈവിംഗ് സീറ്റില്‍ ബാലഭാസ്‌കറായിരുന്നു എന്നാണ് കെ എസ് ആർ ടി സി ഡ്രൈവറും വെള്ളറട സ്വദേശിയുമായ അജിയും പറയുന്നത്.

അജി മാതൃഭൂമി ന്യൂസിനോട് പറഞ്ഞതിപ്രകാരം ” ആറ്റിങ്ങലിൽ വെച്ചാണ് ബാലഭാസ്കറിന്റെ കാറും മറ്റൊരു കാറും അജി ഓടിച്ചിരുന്ന കെ എസ് ആർ ടി സി ബസിനെ മറി കടക്കുന്നത്. പള്ളിപ്പുറത്ത് അപകടം നടക്കുന്നത് വരെ ബാലഭാസ്കറിന്റെ കാർ അജി ഓടിച്ചിരുന്ന ബസിന് 150 മീറ്റർ അകലത്തിൽ മുന്നിലുണ്ടായിരുന്നു. ഒരു വളവ് കടന്ന ഓടാൻ സ്പീഡ് കൂടിയ കാര് ഒരു മരത്തിൽ ഇടിച്ചു നിൽക്കുന്ന രംഗം ആണ് ഓർമയിൽ നിൽക്കുന്നത്.”

ബാലഭാസ്കർ ആണ് കാർ ഓടിച്ചിരുന്നത്. ഏറ്റവും അവസാനമാണ് ബാലഭാസ്കറിനെ പുറത്തെടുത്തത്. അജി പറഞ്ഞു.

തിരുവനന്തപുരം പള്ളിപ്പുറത്ത് ദേശീയപാതയിൽ സെപ്റ്റംബർ 25നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തില്‍ പെട്ടത്. അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ബാല ഭാസ്കര്‍ ആയിരുന്നു എന്നാണ് ഡ്രൈവര്‍ അര്‍ജ്ജുന്‍ നല്‍കിയ മൊഴി. എന്നാല്‍ കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ ആണെന്നും ബാല ഭാസ്കര്‍ പിന്നിലും താനും മകളും മുന്‍പിലും ആയിരുന്നു എന്നുമാണ് ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയത്. മൊഴിയില്‍ വൈരുദ്ധ്യം കണ്ടതിനെ തുടര്‍ന്നാണ് പിതാവ് കഴിഞ്ഞ ദിവസം ഡി ജിപിക്ക് പരാതി നല്‍കിയത്. അതേസമയം കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്കര്‍ ആയിരുന്നു എന്നാണ് സാക്ഷിമൊഴികള്‍ ഭൂരിഭാഗവും പറയുന്നത്.

വാഹനമോടിച്ചത് ബാലഭാസ്‌കര്‍: അഞ്ച് സാക്ഷികളുടെ മൊഴി

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍