UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പാതയോര മദ്യശാലകള്‍ക്കുള്ള വിലക്ക് തീരുന്നു

സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി

സംസ്ഥാന, ദേശീയപാതയോരത്ത് മദ്യവില്‍പ്പന നിരോധിച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതിയുടെ ഭേദഗതി. ഏതൊക്കെ പഞ്ചായത്തുകളില്‍ പാതയോര മദ്യശാല നിരോധനം നടപ്പാക്കണമെന്ന് ഇനി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാം. പുതിയ ഉത്തരവ് വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും ബാറുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും ബിയര്‍-വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണ്. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പാടില്ലെന്ന് 2016 ആഗസ്ത് മാസത്തില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ആസാമും കേരളവും ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളും ചില മദ്യവില്‍പ്പന ലൈസന്‍സികളും സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കി. ഈ ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷമാണ് സുപ്രീംകോടതി മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയത്.

സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ദേശീയപാതയോരത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തിലധികം മദ്യവില്‍പ്പന ശാലകള്‍ അടച്ചുപൂട്ടിയിരുന്നു. പുതിയ ഉത്തരവോടെ ഇവ തുറന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതയാണ് രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് പലപ്പോഴായി പലരും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചതിന് ശേഷം കോര്‍പ്പറേഷന്‍, നഗരസഭ പ്രദേശങ്ങളിലെ നിയന്ത്രണം സുപ്രീകോടതി എടുത്തുമാറ്റിയിരുന്നു. പഞ്ചായത്ത് പരിധിയിലേയും നിയന്ത്രണം നീക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍