UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബി.ജെ.പി നേതാവ് ബന്ധാരു ദത്താത്രയയുടെ 21കാരനായ മകന്‍ ഹൃദയാഘാതം മൂലം മരിച്ചു

മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥി

മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി എം.പിയുമായ ബന്ധാരു ദത്താത്രയയുടെ മകന്‍ ബന്ധാരു വൈഷ്ണവ് ഹൃദയാഘാതം മൂലം മരിച്ചു. ഇരുപത്തൊന്ന് വയസ്സായിരുന്നു. മൂന്നാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയായ വൈഷ്ണവ് ഹൈദരാബാദിലെ രാമനഗറിലുള്ള വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം അത്താഴം കഴിക്കുന്നതിനിടെ ഇന്നലെ രാത്രി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മരണപ്പെട്ടിരുന്നു.

രാവിലെ 12.30-ഓടെയാണ് വൈഷ്ണവ് മരിച്ചത്. മരണവിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ഉടന്‍തന്നെ ഹൈദരാബാദിലെ മേയർ ബോണു രാമമോഹൻ അടക്കമുള്ള പ്രമുഖര്‍ ആശുപത്രിയിൽ എത്തിയിരുന്നു. ബി.ജെ.പി പ്രസിഡന്‍റ് ഡോ. കെ. ലക്ഷ്മണും മറ്റ് നേതാക്കളും മൂന്ന് മണിയോടെയും ആശുപത്രിയിൽ എത്തിച്ചേർന്നു. ഹൃദ്രോഗിയായ ബന്ധാരു ദത്താത്രയയെ പുലര്‍ന്നതിനു ശേഷം മാത്രമാണ് മരണവിവരം അറിയിച്ചത്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍