UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാർ കോഴ; തുടരന്വേഷണം വൈകുന്നതിനെതിരെ വി.എസ് ഹൈകോടതിയിൽ

പൊതു പ്രവർത്തകർക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസില്‍ ബാധകം അല്ല എന്നാണ് വിഎസിന്‍റെ വാദം.

കെ എം മാണിക്കെതിരായ ബാർ കോഴകേസിൽ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ ഹൈകോടതിയിലേക്ക്. വിജിലന്‍സ് തുടരന്വേഷണത്തിന് സര്‍ക്കാരിന്റെ അനുമതി വേണമെന്ന ഉത്തരവിനെ ചോദ്യം ചെയ്താണ് ഹര്‍ജി. സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ലെന്ന് വിഎസ് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. തുടരന്വേഷണത്തിന് സർക്കാരിൽ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലൻസ് പ്രത്യേക കോടതിയുടെ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് വിഎസ് ഹൈക്കോടതിയെ സമീപിച്ചത്.

പൊതു പ്രവർത്തകർക്കെതിരെ തുടർ അന്വേഷണത്തിന് സർക്കാർ അനുമതി വേണം എന്ന കേന്ദ്ര നിയമം ഈ കേസില്‍ ബാധകം അല്ല എന്നാണ് വിഎസിന്‍റെ വാദം. കഴിഞ്ഞ ജൂലൈ 26 നാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. മാണിക്കെതിരായ കേസ് അതിനു മുമ്പുള്ളതാണെന്നും വി.എസ് ഹർജിയിൽ ചൂണ്ടി കാണിക്കുന്നുണ്ട്.

കേരളത്തെ പിടിച്ചു കുലുക്കിയ, ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വിവാദമാണ് ബാര്‍ കോഴ കേസ്. ഒരു സംസ്ഥാനത്തെ ധനമന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി കോഴ നല്‍കിയെന്ന കേരളത്തിലെ പ്രമുഖ വ്യവസായിയുടെ വെളിപ്പെടുത്തലായിരുന്നു കേസിന് ആധാരം. ആരോപണവുമായി രംഗത്തെത്തിയത് ബിജു രമേശ് ആയിരുന്നു. കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ബാർ കോഴ.

കെ.എം മാണിയെ കാത്തിരിക്കുന്നത് കെടാത്ത ബാര്‍ കോഴ തീ

വിവാദ വ്യവസായി, സംരംഭകന്‍, രാഷ്ട്രീയക്കാരന്‍; ബിജു രമേശിനൊപ്പം വളര്‍ന്ന ബാര്‍ കോഴ കേസ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍