UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊച്ചിയില്‍ ഡേ കെയറില്‍ കുട്ടികള്‍ക്ക് മര്‍ദ്ദനം: വീഡിയോ പുറത്ത്

വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഡേ കെയറില്‍ ഒന്നര വയസുള്ള കുട്ടിയെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി അടിച്ചത്. കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കളാണ് പുറത്ത് വിട്ടത്. നടത്തിപ്പുകാരി മിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ കുറെ കാലമായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.

20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടപ്പോഴാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിത്തുടങ്ങിയത്. കുട്ടികള്‍ക്ക് ഡേകെയറില്‍ പോകാനുള്ള മടിയും ടീച്ചറെ കാണുമ്പോഴുള്ള പേടിയുമെല്ലാം സംശയം ഇരട്ടിപ്പിച്ചു. എന്നാല്‍ ഇവര്‍ അന്വേഷിക്കുമ്പോളെല്ലാം യാതൊരു പ്രശ്നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടായ പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. സ്ഥാപനത്തിലുള്ള കുട്ടികളെ പല കാരണങ്ങള്‍ പറഞ്ഞ് മിനി സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും ഇവിടുത്തെ ജീവനക്കാരിയും പറഞ്ഞു. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ വാങ്ങിയാണ് ഡേകെയറില്‍ ഫീസ് ഈടാക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍