UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡെങ്കു പനിയെ കുറിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു: ഡോക്ടറെ ബംഗാള്‍ സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു

ഒരു ബംഗാളി റോക്ക് ബാന്‍ഡിന്റെ പാട്ട് പോസ്റ്റ് ചെയ്തതാണ് നടപടിക്ക് കാരണമെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരോക്ഷമായി പരിഹസിക്കുന്നുണ്ട് ഈ പാട്ട്.

താന്‍ ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡെങ്കു പനി കേസുകള്‍ കൈകാര്യം ചെയ്യുന്നതിലെ നിസഹായത വ്യക്തമാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട സര്‍ക്കാര്‍ ഡോക്ടറെ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. 63കാരനായ ഡോ.അരുണാചല്‍ ദത്ത ചൗധരിയെയാണ് ആരോഗ്യ വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. ആശുപത്രി അധികൃത അധിക്ഷേപിച്ചു എന്ന് പറഞ്ഞാണ് അച്ചടക്ക നടപടി. ഒക്ടോബര്‍ ആറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഡോ.അരുണാചല്‍ ദത്ത ചൗധരി ഇങ്ങനെ കുറിച്ചു: “ജനങ്ങള്‍ പനി കാരണം മരിക്കുകയാണ്. ഞാന്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ പനിയും ത്രോംബോസൈറ്റോപീനിയയും എന്നാണ് എഴുതുന്നത്. ഡെങ്കു എന്ന് പറയുന്നില്ല”.

അതേസമയം ഒരു ബംഗാളി റോക്ക് ബാന്‍ഡിന്റെ പാട്ട് പോസ്റ്റ് ചെയ്തതാണ് നടപടിക്ക് കാരണമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും പരോക്ഷമായി പരിഹസിക്കുന്നുണ്ട് ഈ പാട്ട്. ബംഗാളില്‍ ഡെങ്കു പനി കൊണ്ടുവരുന്നത് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്ന തരത്തില്‍ മമത നേരത്തെ പറഞ്ഞിരുന്നു. ഇതിനെയടക്കം ഈ പാട്ട് പരിഹസിക്കുന്നു.

ഡെങ്കു പനി സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ മുഖ്യമന്ത്രി മമത മറച്ചുവയ്ക്കുകയാണെന്നും ഡോക്ടര്‍മാരുടെ മേല്‍ കുതിര കയറുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ ആരോഗ്യ വകുപ്പ് ഓഫിസിലേയ്ക്ക് പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്നാണ് ആവശ്യം. മമത ബാനര്‍ജിയെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ചതിന്റെ പേരില്‍ 2012ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ജാദവ്പൂര്‍ സര്‍വകലാശാല അധ്യാപകന്‍ അംബികേഷ് മഹാപത്രയ്‌ക്കെതിരായ നടപടിയുമായി പലരും ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍