നിരവധി ടിവി സീരിയലുകളിലും വെബ് സീരീസ് സിനിമകളിലും പായല്‍ ചക്രബര്‍ത്തി വേഷമിട്ടു.
ബംഗാളി സീരിയല്‍, സിനിമ നടി പായല്‍ ചക്രബര്‍ത്തി (38) തൂങ്ങിമരിച്ച നിലയില്‍. സിലിഗുഡിയിലെ ഹോട്ടല്‍മുറിയിലാണ് പായലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സിലിഗുഡിയില്‍ നിന്ന് അടുത്ത ദിവസം ഗാംഗ്ടോക്കിലേയ്ക്ക് പോവുകയാണ് എന്നാണ് നടി ഹോട്ടല്‍ ജീവനക്കാരോട് പറഞ്ഞത്. പ്രാഥമിക നിഗമനം ആത്മഹത്യ എന്നാണെങ്കിലും മറ്റ് സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്ന് സിലിഗുഡി പൊലീസ് പറയുന്നു.
ഏറെ നേരെ മുറി അടച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും ഓര്‍ഡര്‍ ചെയ്തിരുന്നില്ല.
നിരവധി ടിവി സീരിയലുകളിലും വെബ് സീരീസ് സിനിമകളിലും പായല്‍ ചക്രബര്‍ത്തി വേഷമിട്ടു. ഈയടുത്ത് ഭര്‍ത്താവുമായി പിരിഞ്ഞ പായലിന് ഒരു മകനുണ്ട്. പായല്‍ സിലിഗുഡിയിലേയ്ക്ക വരുന്ന കാര്യം തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. റാഞ്ചിയിലേയ്ക്ക് പോവുകയാണ് എന്നാണ് പായല്‍ പറഞ്ഞത് എന്നാണ് വീട്ടുകാര്‍ പറയുന്നത്.