UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭോപ്പാല്‍ ഷെല്‍ട്ടര്‍ഹോമില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും: മുന്‍ സൈനികനടക്കം 70 പേര്‍ അറസ്റ്റില്‍

ബിഹാറിലെ മുസഫര്‍പൂരില്‍ നിതീഷ് സര്‍ക്കാര്‍ ഫണ്ട് ചെയ്തിരുന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിലെ ബലാത്സംഗങ്ങള്‍ വലിയ വിവാദമായിരിക്കുന്നതിന് പിന്നാലെയാണ് ഭോപ്പാല്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഭോപ്പാലിലെ സ്വകാര്യ ഷെല്‍ട്ടര്‍ ഹോമില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും നടന്നതായുള്ള പരാതിയില്‍ ഷെല്‍ട്ടര്‍ ഹോം ഉടമയായ മുന്‍ സൈനികനടക്കം 70 പേരെ അറസ്റ്റ് ചെയ്തു. ക്രൂരമായ പീഡനത്തെ തുടര്‍ന്ന് മൂന്ന് ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായാണ് പരാതി. ഷെല്‍ട്ടര്‍ ഹോം ഉടമയടക്കമുള്ളവര്‍ തങ്ങളെ ബലാത്സംഗം ചെയ്തതായി അന്തേവാസികളായ പെണ്‍കുട്ടികളും ആണ്‍കുട്ടികളും പരാതിപ്പെടുന്നു. ആദ്യം സാമൂഹ്യനീതി വകുപ്പിനെയാണ് പരാതിയുമായി ഇവര്‍ സമീപിച്ചത്. ബിഹാറിലെ മുസഫര്‍പൂരില്‍ നിതീഷ് സര്‍ക്കാര്‍ ഫണ്ട് ചെയ്തിരുന്ന സ്വകാര്യ ഷെല്‍ട്ടര്‍ ഹോമിലെ ബലാത്സംഗങ്ങള്‍ വലിയ വിവാദമായിരിക്കുന്നതിന് പിന്നാലെയാണ് ഭോപ്പാല്‍ ഷെല്‍ട്ടര്‍ ഹോമില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

മൂന്ന് ആണ്‍കുട്ടികളുടേയും രണ്ട് പെണ്‍കുട്ടികളുടേയും പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ക്രൂരമായ ലൈംഗികപീഡനത്തെ തുടര്‍ന്നുള്ള അമിത രക്തസ്രാമാണ് ഒരു ആണ്‍കുട്ടിയുടെ മരണത്തിന് കാരണമായത്. മറ്റൊരാളെ തല ചുമരില്‍ തലയിടിച്ച് കൊല്ലുകയായിരുന്നു. മറ്റൊരു കുട്ടിയെ കൊടും തണുപ്പത്ത് രാത്രി പുറത്ത് നിര്‍ത്തുകയും മരിക്കുകയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു. 1995ലാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഈ ഷെല്‍ട്ടര്‍ ഹോം രജിസ്റ്റര്‍ ചെയ്തത്. 58 പെണ്‍കുട്ടികളും 42 ആണ്‍കുട്ടികളുമാണ് ഇവിടെയുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍