UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ജഗ്ഗ ജാസൂസി’ല്‍ അഭിനയിച്ച നടി ബിദിഷ ബെസ്ബറുവ തൂങ്ങിമരിച്ച നിലയില്‍

ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അപ്പാര്‍ട്ട്്‌മെന്റിലാണ് ബിദിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

രണ്‍ബീര്‍ കപൂറും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളായ അനുരാഗ് ബസുവിന്റെ ജഗ്ഗ ജാസൂസില്‍ വേഷമിട്ട, ആസാമീസ് നടിയും ഗായികയുമായ ബിദിഷ ബറുവ ജീവനൊടുക്കി. ഹരിയാനയിലെ ഗുരുഗ്രാമിലുള്ള അപ്പാര്‍ട്ട്്‌മെന്റിലാണ് ബിദിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ടിവി ഷോകളിലൂടെ ശ്രദ്ധേയയാണ് ബിദിഷ.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധമാണ് ബിദിഷയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഭര്‍ത്താവുമായി നിരന്തരം സംഘര്‍ഷത്തിലായിരുന്നു. വിവാഹമോചനത്തിന് താല്‍പര്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്ത് സ്വദേശിയായ നിഷീത് ജെയ്‌നിനെ ബിദിഷ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു. ബിദിഷയുടെ പിതാവിന്റെ പരാതിയില്‍ ഭര്‍ത്താവിനെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുത്തിട്ടുണ്ട്.

ബിദിഷ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ പൊളിച്ചാണ് അകത്തുകടന്നത്. ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ബിദിഷയുടെ മൊബൈലും സോഷ്യല്‍ നെറ്റ് വര്‍ക്ക് സംഭാഷണങ്ങളും പൊലീസ് പരിശോധിച്ചുവരുകയാണ്. ഗുവാഹത്തി സ്വദേശിയായ ബിദിഷ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷനില്‍ (ഐഐഎംസി) നിന്ന് ജേണലിസം ഡിപ്ലോമ നേടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍