UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്‍പത് കുട്ടികളുടെ മരണത്തിന് ഇടയാക്കിയ ഇടിച്ചിട്ട് കടന്നു കളയല്‍ കേസില്‍ ബിജെപി നേതാവ് കീഴടങ്ങി

ബൈത ഓടിച്ച എസ് യു വി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു

ഒന്‍പത് വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ ഇടിച്ചിട്ട് കടന്നു കളയല്‍ കേസില്‍ ബീഹാര്‍ ബിജെപി നേതാവ് മനോജ് ബൈത പോലീസില്‍ കീഴടങ്ങി. ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ ദരംപൂര്‍ ഗ്രാമത്തില്‍ വിദ്യാര്‍ത്ഥികള്‍ റോഡ് ക്രോസ്സ് ചെയ്യുമ്പോള്‍ ആണ് സംഭവം. ബൈത ഓടിച്ച എസ് യു വി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ ബൈത പാറ്റ്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകട സമയത്ത് ബൈത മദ്യപിച്ചിട്ടുണ്ടായിരുന്നു എന്നു ആരോപണമുണ്ട്. 2016 മുതല്‍ മദ്യ നിരോധനം നിലവില്‍ വന്ന സസ്ഥാനമാണ് ബീഹാര്‍.

അപകടത്തില്‍ പരുക്കേറ്റ പത്തു വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ മുസഫര്‍പൂര്‍, പാറ്റ്ന എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.

പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബൈതയെ ബിജെപി ആറ് വര്‍ഷത്തേക്ക് പുറത്താക്കിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍