UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒഡീഷയിലെ ബിജെപൂരില്‍ ബിജു ജനാതാദളിന് വന്‍ വിജയം; ബിജെപിക്ക് നിരാശ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് മുന്നേറ്റം തുടരുന്നു

ഒഡീഷയിലെ ബിജെപൂര്‍ മണ്ഡലത്തില്‍ ബിജു ജനതാദള്‍ സ്ഥാനാര്‍ത്ഥി റിഥ സാഹു 41,933 വോട്ടുകള്‍ക്ക് വിജയിച്ചു. 102871 വോട്ടുകള്‍ റിഥ സാഹുവിന് ലഭിച്ചപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയുടെ അശോക് പാണിഗ്രാഹിയ്ക്ക് 60938 വോട്ടുകള്‍ കിട്ടി. എന്നാല്‍ തങ്ങളുടെ സിറ്റിംഗ് മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയ്ക്ക് 10274 വോട്ട് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ പോകുന്ന 2019 പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും എന്ന്ഷ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് പ്രതികരിച്ചു.

വോട്ടെണ്ണൽ പുരോഗമിക്കുന്ന മധ്യപ്രദേശിലെ മുംഗാവലി, കോലാറസ് നിയമസഭാ മണ്ഡലങ്ങളില്‍ കോൺഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ മേൽക്കൈ തുടരുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍