UPDATES

വിദേശം

ബംഗ്ലാദേശിലെ വിമാന റാഞ്ചിക്ക് ഭാര്യയുമായി വഴക്ക്; പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കാണണമെന്ന് പറഞ്ഞു

അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നതായും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ വഴങ്ങാത്തതിനാല്‍ കമാന്‍ഡോകള്‍ക്ക് വെടി വയ്‌ക്കേണ്ടി വന്നതായുമാണ് ആര്‍മി പറയുന്നത്.

ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പെട്ട ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ് വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ക്ക് ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു. തോക്ക് ചൂണ്ടി കോക്പീറ്റില്‍ കടന്നുകയറാന്‍ ശ്രമിച്ച ഇയാളെ കമാന്‍ഡോകള്‍ വെടിവച്ചിരുന്നു. തനിക്ക് ഭാര്യയുമായി പ്രശ്‌നങ്ങളുണ്ടെന്നും ഷെയ്ഖ് ഹസീനയുമായി സംസാരിക്കണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. കമാന്‍ഡോകളുടെ വെടിവയ്പില്‍ പരിക്കേറ്റ ഇയാള്‍ മരിച്ചു.

അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിരുന്നതായും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ വഴങ്ങാത്തതിനാല്‍ കമാന്‍ഡോകള്‍ക്ക് വെടി വയ്‌ക്കേണ്ടി വന്നതായുമാണ് ആര്‍മി മേജര്‍ ജനറല്‍ എസ്എം മൊതിയൂര്‍ റഹ്മാന്‍ പറയുന്നത്. ചിറ്റഗോംഗിലെ ഷാ അമാനത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടന്ന വിമാന റാഞ്ചല്‍ ശ്രമം പരാജയപ്പെടുത്തുകയും വിമാനം ഉടന്‍ തിരിച്ചിറക്കുകയും ചെയ്തിരുന്നു. വിമാനം തകര്‍ക്കുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. കമാന്‍ഡോകള്‍ എത്തുന്നതിന് മുമ്പ് 142 യാത്രക്കാരും സുരക്ഷിതരമായി പുറത്തിറങ്ങിയിരുന്നു. ഒരു കാബിന്‍ ക്രൂ മെംബറെ ബന്ദിയാക്കി.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍