UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കേരളത്തിലും ബി ജെ പി ശക്തിയാർജിക്കും സദാനന്ദ ഗൗഡ

മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെയെന്നും സദാനന്ദ ഗൗഡ

കർണാടക തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിലേക്കു നീങ്ങി കൊണ്ടിരിക്കുന്ന ബി ജെ പി യുടെ അടുത്ത ലക്ഷ്യം കേരളമെന്നു പ്രഖ്യാപിച്ചു ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദഗൗഡ. ബിജെപിയുടെ വിജയത്തെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ണാടകയില്‍ ബിജെപി ഭരണത്തിലേക്ക് കുതിക്കുകയാണ്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ തന്നെ. ആരുമായും സഖ്യം ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി ഡി.വി.സദാനന്ദഗൗഡ പറഞ്ഞു. കേരളത്തിലും ത്രിപുരയും, കർണാടകയും ആവർത്തിക്കുമെന്ന് ശുഭ പ്രതീക്ഷ ഉണ്ടെന്നു സദാനന്ദ ഗൗഡ പറയുന്നു. കേന്ദ്ര സർക്കാരിനുള്ള അംഗീകാരം ആണ് വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ തന്നെ ഏറെ വെറും വാശിയും ഉണ്ടായിരുന്ന, രാജ്യം മുഴുവൻ ഉറ്റു നോക്കിയിരുന്ന കർണാടക തേരാഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വരുമ്പോൾ അത്ഭുതങ്ങൾ സംഭവിച്ചില്ലെങ്കിൽ ബി ജെ പി കേവല ഭൂരിപക്ഷം നേടുമെന്നാണ് ഇത് വരെ ഉള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. ത്രിപുരയ്ക്കു പിന്നാലെ കർണാടകയും മോദിക്കും കൂട്ടർക്കും നൽകുന്ന ആത്മവിശ്വാസം ചെറുതാകില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍