UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയുടെ കൊല്‍ക്കത്ത റാലി ബിജെപി റദ്ദാക്കി

ബ്രിഗേഡ് പരേഡ് മൈതാനത്ത് പിന്നീട് റാലി നടത്തുമെന്നും മറ്റ് മൂന്ന് റാലികളുള്ളതിനാല്‍ തല്‍ക്കാലം ഇപ്പോള്‍ ഒഴിവാക്കുകയാണ് എന്നുമാണ് ദിലീപ് ഘോഷിന്റെ വിശദീകരണം.

ഫെബ്രുവരി എട്ടിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടത്താനിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലി ബിജെപി റദ്ദാക്കി. അതേസമയം ഇതേ ദിവസം അസന്‍സോളില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ മോദി പങ്കെടുക്കും. ജനുവരി 28ന് താക്കൂര്‍നഗറിലെ ബോണ്‍ഗാവിലും ഫെബ്രുവരി രണ്ടിന് സിലിഗുഡിയിലും മോദിയുടെ റാലികളുണ്ടാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് അറിയിച്ചു.

കഴിഞ്ഞ ദിവസം ബ്രിഗേഡ് പരേഡ് മൈതാനത്ത് മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപി വിരുദ്ധ പ്രതിപക്ഷ കക്ഷികളുടെ വന്‍ ഐക്യ റാലി സംഘടിപ്പിച്ചിരുന്നു. സിപിഎം നേതൃത്വത്തില്‍ ഇടതുപാര്‍ട്ടികള്‍ ഫെബ്രുവരി മൂന്നിന് ഇവിടെ വലിയ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ബ്രിഗേഡ് പരേഡ് മൈതാനത്ത് പിന്നീട് റാലി നടത്തുമെന്നും മറ്റ് മൂന്ന് റാലികളുള്ളതിനാല്‍ തല്‍ക്കാലം ഇപ്പോള്‍ ഒഴിവാക്കുകയാണ് എന്നുമാണ് ദിലീപ് ഘോഷിന്റെ വിശദീകരണം. ഇത്തവണ പശ്ചിമ ബംഗാളില്‍ 42ല്‍ 22 സീറ്റാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്ററിന് മാള്‍ഡയില്‍ ഇറങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിച്ചെങ്കിലും പിന്നീട് നല്‍കിയിരുന്നു. അതേസമയം ബിജെപി നടത്താന്‍ ലക്ഷ്യമിട്ടിരുന്ന രഥയാത്രയ്ക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും അനുമതി നിഷേധിച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍