UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി അടുത്തകാലത്തൊന്നും കേരളം ഭരിക്കാന്‍ പോകുന്നില്ല: ഒ രാജഗോപാല്‍

നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ബിജെപി അടുത്ത കാലത്തൊന്നും കേരളം ഭരിക്കാന്‍ പോകുന്നില്ലെന്ന് കേരളത്തിലെ പാര്‍ട്ടിയുടെ ഏക എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ രാജഗോപാല്‍. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബിജെപി കേരളം ഭരിച്ചിട്ടില്ല, അടുത്തെങ്ങും ഭരിക്കാനും പോകുന്നില്ല. എന്നിട്ടും കേരളത്തില്‍ ഇത്രയും തൊഴിലില്ലായ്മ എങ്ങനെ എന്ന് രാജഗോപാല്‍ ചോദിച്ചു.

അതേസമയം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതായി അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പട്ടിക നുണയാണ് എന്ന് ദേവസ്വം മന്ത്രിയുടെ ഇന്നലത്തെ ഉത്തരവോടെ തെളിഞ്ഞതായും രാജഗോപാല്‍ അഭിപ്രായപ്പെട്ടു. അവിശ്വാസികളായ രണ്ട് പേരെ പൊലീസ് സംരക്ഷണയില്‍ കൊണ്ടുവന്നതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമായതെന്നും രാജഗോപാല്‍ ആരോപിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍