UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാമക്ഷേത്രത്തിന്റെ പേറ്റന്റ് ബിജെപിക്കല്ല: ഉമ ഭാരതി

ഉദ്ധവ് താക്കറെയെ ഞാന്‍ അഭിനന്ദിക്കുന്നു. രാമ ക്ഷേത്രത്തില്‍ ബിജെപിക്ക് പേറ്റന്റില്ല. ശ്രീരാമന്‍ എല്ലാവരുടേതുമാണ് – ഉമ ഭാരതി എഎന്‍ഐയോട് പറഞ്ഞു.

രാമക്ഷേത്രത്തിന്റെ പേറ്റന്റൊന്നും ബിജെപിയുടെ പക്കലില്ലെന്ന് കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഉമ ഭാരതി. രാമക്ഷേത്രം നിര്‍മ്മിക്കാന്‍ മോദി സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ശിവസേന അധ്യക്ഷവന്‍ ഉദ്ധവ് താക്കറെയുടെ ശ്രമങ്ങള്‍ക്ക്, അയോധ്യ രാമ ജന്മഭൂമി പ്രക്ഷോഭങ്ങളുടെ നേതാക്കളിലൊരാളും ബാബറി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളിലൊരാളുമായ ഉമ ഭാരതി പിന്തുണ പ്രഖ്യാപിച്ചു. ശിവസേനയുടെ പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ചുകൊണ്ടാണ് രാമക്ഷേത്രം ബിജെപിയുടെ കുത്തക വിഷയമൊന്നുമല്ലെന്ന് ഉമ ഭാരതി പറഞ്ഞത്. ഉദ്ധവ് താക്കറെയെ ഞാന്‍ അഭിനന്ദിക്കുന്നു. രാമ ക്ഷേത്രത്തില്‍ ബിജെപിക്ക് പേറ്റന്റില്ല. ശ്രീരാമന്‍ എല്ലാവരുടേതുമാണ് – ഉമ ഭാരതി എഎന്‍ഐയോട് പറഞ്ഞു.

ശിവസേന അയോധ്യ രാമക്ഷേത്ര പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണ് എന്ന് ബിജെപി നേതാക്കളായ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബാല്ലിയ എംഎല്‍എ സുരേന്ദ്ര സിംഗും ആരോപിച്ചിരുന്നു. അതേസമയം 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പായി ജനകീയ പ്രശ്‌നങ്ങളില്‍ നിന്നും സര്‍ക്കാരിന്റെ പരാജയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് അയോധ്യ പ്രശ്‌നം കുത്തിപ്പൊക്കുന്നത് എന്ന് ബി എസ് പിയും എസ് പിയും ആരോപിച്ചു. രാമക്ഷേത്രം നിര്‍മ്മിച്ചില്ലെങ്കില്‍ ബിജെപി അധികാരത്തിലുണ്ടാകില്ലെന്ന് ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍