UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി നേതാവ് സഞ്ജയ് കുമാര്‍ കടന്നുപിടിച്ച് ചുംബിക്കാന്‍ നോക്കി; അശ്ലീല ചിത്രങ്ങളച്ചു; ബിജെപി പ്രവര്‍ത്തകയുടെ പരാതി

സഞ്ജയ് കുമാറുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തുവച്ചിരുന്ന തന്റെ ഫോണ്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് പിടിച്ചെടുത്തു. സഞ്ജയ് കുമാറിന്റെ പെരുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു.

ബിജെപി ഉത്തരാഖണ്ഡ് സംഘടനാ ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാര്‍ തന്നെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായും അശ്ലീല ചിത്രങ്ങളച്ചതായും ബിജെപി പ്രവര്‍ത്തകയുടെ പരാതി. സഞ്ജയ് കുമാറിനെതിരെ ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കിയ ഇവര്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസിനോടാണ് ഇക്കാര്യം പറഞ്ഞത്. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സഞ്ജയ് ഭട്ട് അടക്കമുള്ളവരോട് സഞ്ജയ് കുമാറിന്റെ അതിക്രമങ്ങളെക്കുറിച്ച് പരാതി പറഞ്ഞെങ്കിലും അവരാരും അത് പരിഗണിച്ചില്ലെന്നും പരാതിക്കാരി കുറ്റപ്പെടുത്തി.

ഡല്‍ഹി സ്വദേശിയായ ഇവര്‍ 2006 മുതല്‍ ബിജെപിക്ക് വേണ്ടി ഡെറാഡൂണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുകയാണ്. ഡാറ്റ എന്‍ട്രി ജോലി ചെയ്തിരുന്ന തന്നെ പാര്‍ട്ടി ഓഫീസില്‍ വച്ച് പല തവണ സഞ്ജയ് കുമാര്‍ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് പരാതിക്കാരി പറയുന്നു. സഞ്ജയ് കുമാറുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തുവച്ചിരുന്ന തന്റെ ഫോണ്‍ പാര്‍ട്ടി പ്രവര്‍ത്തകരെക്കൊണ്ട് പിടിച്ചെടുത്തു. സഞ്ജയ് കുമാറിന്റെ പെരുമാറ്റത്തെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ലെന്നും പരാതിക്കാരി പറയുന്നു. കഴിഞ്ഞയാഴ്ച സഞ്ജയ് കുമാറിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നീക്കിയതായി ഉത്തരാഖണ്ഡ് ബിജെപി പ്രസിഡന്റ് അജയ് ഭട്ട് അറിയിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍