UPDATES

യാത്ര

ഷിംലയെ ശ്യാമളയാക്കാന്‍ ബിജെപി

നഗരങ്ങളുടെ പേര് മാറ്റിക്കളിക്കുന്നതിലല്ല, ഭരണം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

അലഹബാദിന്റെ പേര് പ്രയാഗ് രാജ് എന്നാക്കാനുള്ള ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിന് ശേഷം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും ഹിമാചല്‍പ്രദേശ് തലസ്ഥാനവുമായ ഷിംലയുടെ പേര് മാറ്റുന്നതിനെപ്പറ്റി ഹിമാചലിലെ ബിജെപി സര്‍ക്കാര്‍ ആലോച്ചിക്കുന്നു. ശ്യാമള എന്ന് പേര് മാറ്റാനാണ് ആലോചന. വിഎച്ച്പിയുടെ ആവശ്യപ്രകാരമാണ് സര്‍ക്കാര്‍ ഇത്തരമൊരു കാര്യം ആലോചിക്കുന്നത്. ആവശ്യം സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുജനാഭിപ്രിയ മുഖ്യമന്ത്രി ജയറാം ഠാക്കൂര്‍ പറഞ്ഞു. കൊളോണിയല്‍ അധികാരികളാണ് ഷിംല എന്ന് പേര് നല്‍കിയതെന്നും ബ്രിട്ടീഷുകാര്‍ വരുന്നതിന് മുമ്പ് ശ്യാമള എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേരെന്നും വിഎച്ച്പി വാദിക്കുന്നു.

ബ്രിട്ടീഷ് ഭരണവുമായി ബന്ധപ്പെട്ട പേര് മാറ്റുന്നതില്‍ യാതൊരു തെറ്റുമില്ലെന്ന് ഹിമാചല്‍ ആരോഗ്യ മന്ത്രി വിപിന്‍ പാര്‍മര്‍ അഭിപ്രായപ്പെട്ടു. 1864 മുതല്‍ 1947 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനമായിരുന്നു ഷിംല. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഷിംലയുടെ പേര് മാറ്റം വിഎച്ച്പി ആവശ്യപ്പെടുന്നുണ്ട്്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ വിഖ്യാതമായ ടൂറിസ്റ്റ് കേന്ദ്രമായ ഷിംലയുടെ പേര് മാറ്റുന്നത് ദോഷം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗും കോണ്‍ഗ്രസ് സര്‍ക്കാരും ഇത് അംഗീകരിച്ചില്ല. ഷിംല എന്ന പേര് അടിമത്തത്തിന്റേയും വിധേയത്വത്തിന്റേയും പ്രതീകമാണെന്ന് വിഎച്ച്പി അഭിപ്രായപ്പെടുന്നു. അതേസമയം നഗരങ്ങളുടെ പേര് മാറ്റിക്കളിക്കുന്നതിലല്ല, ഭരണം മെച്ചപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഷിംലയില്‍ കുടിവെള്ള പ്രശ്‌നം രൂക്ഷമായ സാഹചര്യത്തില്‍ ടൂറിസ്റ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.

അലഹബാദ് എന്നും ഇലാഹാബാദ് എന്നും അറിയപ്പെടുന്ന നഗരത്തിന്റെ പേര് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മാറ്റിയത്, അത് അള്ളാഹു, ഇലാഹാ (ദൈവം) എന്നിവയെ സൂചിപ്പിക്കുന്നതുകൊണ്ടും മുസ്ലീം, മുഗള്‍ സ്വാധീനവുമുള്ളതുകൊണ്ടാണ് എന്ന പരാതി ഉയര്‍ന്നു. അലഹാബാദിലെ ഒരു ചെറിയ മേഖല മാത്രമായ പ്രയാഗിന്റെ പേര് അതിന് നല്‍കുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

EXPLAINER: അലഹബാദ് – ആ പേര് ആരെയാണ് അസ്വസ്ഥരാക്കുന്നത്?

അലഹബാദിനെ പ്രയാഗ്‌രാജ് ആക്കുമെന്ന് യോഗി; ഫൈസാബാദിനെ നരേന്ദ്രമോദിപ്പൂര്‍ ആക്കണമെന്ന് ജസ്റ്റിസ് കട്ജു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍