UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചാനൽ ചർച്ചകളിൽ മണ്ടത്തരങ്ങൾ പറയുന്നത് അവസാനിപ്പിക്കണം; ചര്‍ച്ചക്ക് പോകുന്നവര്‍ക്ക് സ്റ്റഡിക്ലാസ് ഏർപ്പാടാക്കി ബി ജെ പി

ഇതുസംബന്ധിച്ച വീശദീകരണം ചർച്ചയ്ക്ക് പോകുന്നവർക്ക് വാട്‌സ് ആപ്പിലുടെ നൽകും.

സംസ്ഥാനത്ത് ഇന്ന് ഏറ്റവും അധികം ആളുകൾ ശ്രദ്ധിക്കുന്ന ഒന്നാണ് ചാനൽ ചർച്ചകൾ. വിവിധ വിഷയങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നിലപാടും, അഭിപ്രായങ്ങളും, ആശയങ്ങളും സമന്വയിക്കുന്ന ഈ ഇടത്തിൽ പിടിമുറുക്കാൻ ഒരുങ്ങുകയാണ് ബി ജെ പി. പാർട്ടിയുടെ ആശയവും അഭിപ്രായവും ജനങ്ങളിലെത്തിക്കാനുളള ഏറ്റവും പ്രധാന ഇടമായ ചാനൽ ചർച്ചകളിൽ വക്താക്കളായി പോകേണ്ടവരുടെ ഒരു പാനൽ രൂപീകരിക്കാനൊരുങ്ങുകയാണ് ബിജെപി. ബിജെപിയുടെ പേരിൽ ആരെങ്കിലും ചാനലിൽ അഭിപ്രായം പറയുന്നതിനോട് നേതൃത്വം യോജിക്കുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി.

രാഷ്ട്രീയ സംവാദങ്ങളിൽ പാർട്ടിയുടെ കരുത്ത് വർധിപ്പിക്കാൻ ബിജെപി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പുതിയ നിലപാട്. വിവിധ ജില്ലകളിൽ ഉൾപ്പെട്ട ഇരുപതോളം പേരെയാണ് പാർട്ടി ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇനി ചാനൽ ചർച്ചകളിൽ പാർട്ടിയുടെ മുഖം ഇവരായിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

പാർട്ടിയിൽ നിന്ന് നടപടി നേരിട്ട തിരുവനന്തപുരത്തെ യുവ നേതാവ് അടുത്തിടെ പാർട്ടിയെ പ്രതിനിധീകരിച്ച് ചാനലിൽ ചർച്ചയ്ക്ക് വന്നത് നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതോടെയാണ് ചാനൽ ചർച്ചകൾക്ക് പാർട്ടിയിൽ ഒരു സംവിധാനം വേണമെന്ന ചിന്ത നേതാക്കളിൽ ഉണ്ടായത്.

ചാനൽ ചർച്ചകളിൽ എന്ത് പറയണമെന്ന കാര്യത്തിൽ പാർട്ടി വ്യക്തമായ നിർദേശം നൽകും. അതിൽ ഊന്നി നിന്നുകൊണ്ടാവണം ചർച്ചയ്ക്ക് പോകുന്നയാൾ കാര്യങ്ങൾ അവതരിപ്പിക്കാൻ. എല്ലാ ദിവസവും ഉണ്ടാവുന്ന രാഷ്ട്രീയ സ്ഥിതിഗതികളിൽ, പാർട്ടിയുടെ ലൈൻ എന്താണെന്ന് ചർച്ചയ്ക്ക് പോകുന്നവർക്ക് വിശദീകരിച്ച് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്.

ഇതുസംബന്ധിച്ച വീശദീകരണം ചർച്ചയ്ക്ക് പോകുന്നവർക്ക് വാട്‌സ് ആപ്പിലുടെ നൽകും. ഇത് ഏകോപിപ്പിക്കുന്നതിനായി ഹരി എസ് കർത്തായെയാണ് പാർട്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഓരോ വിഷയത്തിനും അതത് രംഗത്തെ പാർട്ടിയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞ് പാർട്ടി നിലപാട് സ്വീകരിക്കും.

‘നാടിനെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്’: ശശികലയെ ടീച്ചർ എന്ന് വിളിക്കണമെന്ന രാഹുലിന്റെ അഭ്യർത്ഥനക്ക് അവതാരകയുടെ മറുപടി

ഇംഗ്ലീഷ് മനസിലാക്കൂ; ചാനല്‍ ചര്‍ച്ചയില്‍ വിചിത്ര പരിഭാഷയുമായി ബിജെപി നേതാവ് എസ് സുരേഷ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍