UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗര്‍ഭ നിരോധന ഉപാധികള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രം മതിയെന്ന് ബിജെപി നേതാവ്

സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ കോണ്‍ട്രാസെപ്റ്റീവ് ഇന്‍ജെക്ഷന്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ നല്‍കാന്‍ പാടൂ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രവീണ്‍ കപൂര്‍ ആവശ്യപ്പെടുന്നു.

ഗര്‍ഭനിരോധനത്തിനുള്ള കോണ്‍ട്രാസെപ്റ്റീവ് ഇന്‍ജെക്ഷനുകള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ നല്‍കാവൂ എന്ന് ബിജെവി വക്താവ് പ്രവീണ്‍ കപൂര്‍. എഫ്എം റേഡിയോ ചാനലുകളിലടക്കം കോണ്‍ട്രാസെപ്റ്റീവ് ഇന്‍ജെക്ഷനുകളുടെ പരസ്യങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണമെന്നും പ്രവീണ്‍ കപൂര്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് ഇത് അനിവാര്യമാണെന്നും പ്രവീണ്‍ കപൂര്‍ അഭിപ്രായപ്പെട്ടു. ഗര്‍ഭനിരോധന ഉപാധികള്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ ലഭ്യമാകാന്‍ പാടൂ എന്നും ബിജെപി വക്താവ് പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്കും വനിത – ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിയ്ക്കും ഇക്കാര്യം ആവശ്യപ്പെട്ട് പ്രവീണ്‍ കപൂര്‍ കത്ത് നല്‍കി. കോണ്‍ട്രാസെപ്റ്റീവ് ഇന്‍ജെക്ഷനുകള്‍ വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ കോണ്‍ട്രാസെപ്റ്റീവ് ഇന്‍ജെക്ഷന്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് മാത്രമേ നല്‍കാന്‍ പാടൂ എന്ന് ഉറപ്പുവരുത്തണമെന്ന് പ്രവീണ്‍ കപൂര്‍ ആവശ്യപ്പെടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍