UPDATES

ട്രെന്‍ഡിങ്ങ്

ഗുജറാത്തില്‍ ആറാം തവണയും ബിജെപി; പക്ഷെ ഇത്തവണ പ്രതിപക്ഷമുണ്ടാകും

103 സീറ്റുകളില്‍ ബിജെപിയും 76 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ബിജെപി ആറാം തവണയും അധികാരമുറപ്പിച്ചു. 103 സീറ്റില്‍ ബിജെപിയും 76 സീറ്റുകളില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു. സൗരാഷ്ട്രയിലെ രാജ്കോട്ട് വെസ്റ്റില്‍ മത്സരിച്ച മുഖ്യമന്ത്രി വിജയ്‌ രുപാണി ജയിച്ചെങ്കിലും ലീഡ് നിലയില്‍ ഏറെ നേരം പിന്നിലായിരുന്നു. വഡ്ഗാം മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുന്ന ദളിത് നേതാവ് ജിഗ്നേഷ് മേവാനി ലീഡ് ചെയ്യുന്നു. ക്ഷത്രിയ (ഒബിസി) നേതാവ് അല്‍പേഷ് താക്കൂര്‍ രാധേന്‍പൂര്‍ മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നു. ഹിമാചല്‍ പ്രദേശില്‍ ബിജെപിയാണ്‌ നിലവില്‍ മുന്നിലാണ്. 44 സീറ്റില്‍ ബിജെപിയും 20 സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നു.

പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്‍റെ പ്രധാന കേന്ദ്രമായ മെഹ്സാനയില്‍ ഏറെ നേരം പിന്നിലായിരുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ ഒടുവില്‍ വിജയിച്ചു. നോട്ട് നിരോധനവും ജി എസ് ടിയും വ്യാപാരി സമൂഹത്തില്‍ അടക്കം വ്യാപക പ്രതിഷേധം ഉയര്‍ത്തിയ സൂറത്തില്‍ വലിയ വിജയമുണ്ടായതും ബിജെപിയെ സംബന്ധിച്ച് നേട്ടമാണ്. എന്നാല്‍ കച്ച്, സൗരാഷ്ട്ര മേഖലകളിലും മറ്റ് പട്ടേല്‍ ഭൂരിപക്ഷ പ്രദേശങ്ങളിലുമെല്ലാം ബിജെപിക്കെതിരെ ശക്തമായ ജനവികാരം ഫലത്തില്‍ വ്യക്തമാണ്‌. നഗരമേഖലകള്‍ ബിജെപി നിലനിര്‍ത്തി. അപകടം മണത്ത് 35 റാലികള്‍ നടത്തുകയും ഗുജറാത്തില്‍ ദിവസങ്ങളോളം കേന്ദ്രീകരിച്ച് ശക്തമായ പ്രചാരണം നടത്തുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമാണ്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഗുജറാത്തില്‍ ശക്തമായ തിരഞ്ഞെടുപ്പ് മത്സരം കാഴ്ച വച്ച് ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസിനും പ്രചാരണത്തിന് നേതൃത്വം നല്‍കിയ രാഹുല്‍ ഗാന്ധിക്കും ആത്മവിശ്വാസം നല്‍കുന്നതാണ് ഈ ഫലം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍