UPDATES

വാര്‍ത്തകള്‍

യുപിയില്‍ ബിജെപിക്ക് 40 സീറ്റുകള്‍ നഷ്ടമാകാം; കണക്കുകള്‍ പറയുന്നത്‌

യുപിയില്‍ ഇത്തരമൊരു തകര്‍ച്ചയുണ്ടായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സീറ്റ് നേടി അത് പരിഹരിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കും.

ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ തവണ 80ല്‍ 71 സീറ്റ് നേടിയ ബിജെപിയ്ക് ഇത്തവണ 40 സീറ്റുകള്‍ നഷ്ടമായേക്കാം എന്ന് ദ വയര്‍ റിപ്പോര്‍ട്ട്. pollniti.com (പോള്‍നീതി) എന്ന വെബ്‌സൈറ്റില്‍ നിന്നുള്ള ഡാറ്റയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡാറ്റയും ഉപയോഗിച്ചാണ് അനാലിസിസ് തയ്യാറാക്കിയത് എന്ന് ദ വയര്‍ പറയുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റേയും 2017ലെ യുപി നിയമസഭ തിരഞ്ഞെടുപ്പിന്റെയും വോട്ടിംഗ് പാറ്റേണ്‍ പരിശോധിച്ചിട്ടുണ്ട്.

2014ല്‍ ബിജെപിക്ക് വന്‍ വിജയമൊരുക്കിയത് യുപി, ഉത്തരാഖണ്ഡ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍ എന്നിവയെല്ലാം അടങ്ങിയ ഹിന്ദി ഹൃദയഭൂമിയാണ്. ഈ മേഖലയിലെ 225 സീറ്റില്‍ 190ഉം ബിജെപി നേടിയിരുന്നു. ബി എസ് പി – എസ് പി – ആര്‍എല്‍ഡി സഖ്യം നിര്‍ണായകമാണ്. 2014ല്‍ ബിജെപി യുപിയില്‍ നേടിയത് 42.3 ശതമാനം വോട്ട്. ഇത് 39.5 ആയി കുറയും. 2017ലെ നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ വച്ച് നോക്കുകയാണെങ്കില്‍ ബിജെപിയുടെ സീറ്റുകള്‍ 71ല്‍ നിന്ന് 27 ആയി ചുരുങ്ങാം. 44 സീറ്റിന്റെ കുറവ്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പാറ്റേണ്‍ വച്ചാണെങ്കില്‍ 30 സീറ്റായി കുറയും. 41 സീറ്റിന്റെ കുറവ്. ഈ രണ്ട് വോട്ടിംഗ് പാറ്റേണുകളും ഒരേ സൂചനയാണ് നല്‍കുന്നത്. ബിജെപിയുടെ സീറ്റുകള്‍ 40നും 45നും ഇടയിലായി ചുരുങ്ങും എന്നത്. യുപിയില്‍ ഇത്തരമൊരു തകര്‍ച്ചയുണ്ടായാല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് സീറ്റ് നേടി അത് പരിഹരിക്കുക എന്നത് ബിജെപിയെ സംബന്ധിച്ച് ദുഷ്‌കരമായിരിക്കും എന്ന് വയര്‍ ചൂണ്ടിക്കാട്ടുന്നു.

യുപിയില്‍ ബിജെപി തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കിയത് എല്ലായ്‌പ്പോഴും പ്രതിപക്ഷ കക്ഷികള്‍ ഭിന്നിച്ചുനിന്നപ്പോളാണ്. പ്രത്യേകിച്ച് എസ് പിയും ബി എസ് പിയും – ത്രികോണ, ചതുഷ്‌കോണ മത്സരങ്ങള്‍ ബിജെപിക്ക് ഗുണം ചെയ്യുന്ന നിലയുണ്ടായി. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്കാണെങ്കിലും ബി എസ് പിയും എസ് പിയും സഖ്യത്തിലാണ്. ബിജെപിയുടെ വോട്ട് വിഹിതത്തിലുണ്ടാവുന്ന ഇടിവും എസ് പിയും ബി എസ് പിയും വോട്ട് വിഹിതം കുറയാതെ സ്ഥിരതയോടെ മുന്നോട്ടുപോകുന്നതും പ്രധാനമാണ്. ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ കൈരാന ഉപതിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സഖ്യം ബിജെപിയുടെ സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്തിരുന്നു. കാര്‍ഷിക പ്രതിസന്ധി, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം ബിജെപിക്ക് തിരിച്ചടിയായേക്കാം. കൈരാന ഉപതിരഞ്ഞെടുപ്പിലടക്കം കര്‍ഷകരോഷം ബിജെപിക്ക് വിനയായിരുന്നു.

വായനയ്ക്ക്: https://thewire.in/politics/uttar-pradesh-elections-2019-bjp-sp-bsp-rld

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍