UPDATES

ന്യൂസ് അപ്ഡേറ്റ്സ്

“മായാവതി അധികാരത്തിന് വേണ്ടി മാനം വിറ്റു”: ബിജെപി വനിത എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍

മായാവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമായാണ് കാണുന്നത് എന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. പരാജയഭീതിയും നൈരാശ്യവും ബാധിച്ച ബിജെപി രാജ്യത്തെ സ്ത്രീകളെ ഒന്നാകെ അപമാനിക്കുകയാണ് എന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു.

ബി എസ് പി അധ്യക്ഷയും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മായാവതിക്കെതിരായ ബിജെപി എംഎല്‍എയുടെ പരാമര്‍ശം വിവാദത്തില്‍. മായാവതി അധികാരത്തിന് വേണ്ടി മാനം വിറ്റയാളാണെന്നും അവര്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും യാതൊരു ബോധമോ സ്വാഭിമാനമോ അവര്‍ക്കില്ലെന്നുമാണ് യുപിയിലെ മുഗള്‍സാരായ് എംഎല്‍എ സാധന സിംഗ് ഒരു പ്രസംഗത്തില്‍ പറഞ്ഞത്. സാധന സിംഗിന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷത്ത് നിന്ന് വരുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി ബി എസ് പിയുടെ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്.

മായാവതി നേരത്തെ പീഡിപ്പിക്കപ്പെട്ടിട്ടുള്ളയാളാണ്. ചരിത്രത്തില്‍ ദ്രൗപദി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ദ്രൗപദി പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാല്‍ എല്ലാം നഷ്ടപ്പെട്ട മായാവതി അധികാരത്തിനായി മാനം വിറ്റു. 1995ല്‍ ലക്‌നൗവിലെ ഗസ്റ്റ് ഹൗസില്‍ മായാവതിയെ എസ് പി പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. ഇത് വര്‍ഷങ്ങള്‍ നീണ്ട കടുത്ത ശത്രുതയിലേയ്ക്കാണ് ഇരു പാര്‍ട്ടികളേയും നയിച്ചത്. ഇത് ചൂണ്ടിക്കാട്ടിയാണ് സാധന സിംഗ് ഇക്കാര്യം പറഞ്ഞത്. അതേസമയം സാധന സിംഗ് ഉപയോഗിച്ച ഭാഷ അവരുടെ നിലവാരം വ്യക്തമാക്കുന്നതായി ബി എസ് പി നേതാവ് സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. ബി എസ് പി – എസ് പി സഖ്യത്തില്‍ ബിജെപി വിറളി പിടിച്ചിരിക്കുകയാണെന്നും മിശ്ര അഭിപ്രായപ്പെട്ടു. മായാവതിയെ അപമാനിക്കുന്നത് തന്നെ അപമാനിക്കുന്നതിന് തുല്യമായാണ് കാണുന്നത് എന്ന് അഖിലേഷ് യാദവ് പ്രതികരിച്ചു. പരാജയഭീതിയും നൈരാശ്യവും ബാധിച്ച ബിജെപി രാജ്യത്തെ സ്ത്രീകളെ ഒന്നാകെ അപമാനിക്കുകയാണ് എന്ന് അഖിലേഷ് അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍