UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി കോണ്‍ഗ്രസിനേക്കാള്‍ അഴിമതി നിറഞ്ഞ പാര്‍ട്ടി; റാഫേല്‍ കരാറില്‍ കെജ്രിവാള്‍

അവര്‍ ടുജി അഴിമതി നടത്തിയെങ്കില്‍ ഇവര്‍ക്ക് സഹാറ – ബിര്‍ള അഴിമതിയുണ്ട്. അവര്‍ ബോഫോഴ്‌സ് അഴിമതി നടത്തിയെങ്കില്‍ ഇവര്‍ക്ക് റാഫേല്‍ അഴിമതിയുണ്ട് – കെജ്രിവാള്‍ പറഞ്ഞു.

ബിജെപി കോണ്‍ഗ്രസിനേക്കാള്‍ അഴിമതി നിറഞ്ഞ പാര്‍ട്ടിയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. റാഫേല്‍ കരാറില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചാണ് കെജ്രിവാള്‍ രംഗത്തെത്തിയത്. അഞ്ച് വര്‍ഷം മുമ്പ് ജനങ്ങള്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത് അഴിമതി കാരണമാണ്. ബിജെപി വന്നാല്‍ മാറ്റമുണ്ടാകുമെന്ന് അവര്‍ കരുതി. എന്നാല്‍ ഈ രണ്ട് പാര്‍ട്ടികളും അഴിമതിക്കാരാണ് എന്നതാണ് വസ്തുതയെന്നും കെജ്രിവാള്‍ പറയുന്നു. കോണ്‍ഗ്രസിനേക്കാള്‍ വലിയ അഴിമതിക്കാരായിട്ടുണ്ട് ബിജെപി. അവര്‍ ടുജി അഴിമതി നടത്തിയെങ്കില്‍ ഇവര്‍ക്ക് സഹാറ – ബിര്‍ള അഴിമതിയുണ്ട്. അവര്‍ കോമണ്‍വെല്‍ത്ത് അഴിമതി നടത്തിയെങ്കില്‍ ഇവര്‍ക്ക് ലളിത് മോദി തട്ടിപ്പുണ്ട്. അവര്‍ ബോഫോഴ്‌സ് അഴിമതി നടത്തിയെങ്കില്‍ ഇവര്‍ക്ക് റാഫേല്‍ അഴിമതിയുണ്ട് – കെജ്രിവാള്‍ പറഞ്ഞു. ബിജെപി വിട്ട മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ, ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന വിമത എംപി ശത്രുഘന്‍ സിന്‍ഹ എന്നിവരും പങ്കെടുത്ത പരിപാടിയിലാണ് കെജ്രിവാള്‍ ഇക്കാര്യം പറഞ്ഞത്.

540 കോടി രൂപയുടെ വിമാനങ്ങള്‍ 1670 കോടി രൂപയ്ക്ക് വാങ്ങുന്നതെന്ന് യശ്വന്ത്ജി (യശ്വന്ത് സിന്‍ഹ) പറയുന്നു. അപ്പോള്‍ പണം ആര്‍ക്കോ പോയിട്ടുണ്ട്്. അതാര്‍ക്കാണ് – കെജ്രിവാള്‍ ചോദിക്കുന്നു. ഏതാണ്ട് ബിജെപി അധികാരത്തില്‍ വന്ന സമയത്ത് തന്നെയാണ് എഎപിയും ഡല്‍ഹിയില്‍ അധികാരത്തില്‍ വന്നത്. ഈ രണ്ട് പാര്‍ട്ടികളുടേയും ഭരണ നേട്ടങ്ങളും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും ജനം വിലയിരുത്തട്ടെ. ആരോഗ്യരക്ഷ, വൈദ്യുതി നിരക്കുകള്‍ നിയന്ത്രിക്കല്‍ തുടങ്ങിയവയിലെല്ലാം തന്റെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ കെജ്രിവാള്‍ എടുത്തുപറഞ്ഞു. ഞങ്ങള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ കഴിയുമെങ്കില്‍, ഞങ്ങള്‍ക്ക് നൂറുകണക്കിന് മൊഹല്ല ക്ലിനിക്കുകള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കില്‍, കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് മോദിജിക്ക് രാജ്യത്ത് ഇത് നടപ്പാക്കാനാകില്ല. ഞങ്ങള്‍ ഡല്‍ഹിയില്‍ ചെയ്ത കാര്യങ്ങളെ പറ്റി ലോകം മുഴുവന്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. മോദി സര്‍ക്കാര്‍ ഇതുവരെ ചെയ്ത നല്ലൊരു കാര്യം പറയാമോ? – കെജ്രിവാള്‍ ചോദിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍