UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജസ്ഥാനില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; “ഞാനും സച്ചിനും മത്സരിക്കു”മെന്ന് അശോക് ഗെലോട്ട്

ബിജെപിയില്‍ നേതാക്കളുടെ വലിയൊരു നിര തന്നെ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ പോകുന്നു എന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്ക് രാജസ്ഥാനില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദോസ മണ്ഡലത്തിലെ എംപിയായ ഹരീഷ് മീണയാണ് ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഭിപ്രായ സര്‍വേകളെല്ലാം കോണ്‍ഗ്രസ് രാജസ്ഥാനില്‍ വന്‍ വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മീണയെ പിസിസി പ്രസിഡന്റ് സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും സ്വീകരിച്ചു. അതേസമയം താനും സച്ചിന്‍ പൈലറ്റും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമന്ന് അശോക് ഗെലോട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ ഏഴിനാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. ഡിസംബര്‍ 11ന് വോട്ടെണ്ണും. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നതിനാണ് താല്‍പര്യമെന്നാണ് സൂചന.

2014ലാണ് വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥനായ ഹരീഷ് മീണ ബിജെപിയില്‍ ചേര്‍ന്നത്. 2009 മാര്‍ച്ച് മുതല്‍ 2013 ഡിസംബര്‍ വരെ രാജസ്ഥാന്‍ ഡിജിപിയായിരുന്നു ഹരീഷ് മീണ. രാജസ്ഥാനില്‍ ഏറ്റവുമധികം കാലം പൊലീസ് മേധാവിയായിരുന്നത് ഹരീഷ് മീണയാണ്. ഇന്ത്യന്‍ പൊലീസ് മെഡലും രാഷ്ട്രപതിയുടെ മെഡലും നേടിയുള്ള ഉദ്യോഗസ്ഥനാണ് ഹരീഷ് മീണ.

മന്ത്രി സുരേന്ദ്ര ഗോയലും അഞ്ച് എംഎല്‍എമാരും ബിജെപിയില്‍ നിന്ന് രാജി വച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കഴിഞ്ഞ മാസം മുന്‍ എംഎല്‍എയും മുന്‍ കേന്ദ്ര മന്ത്രി ജസ്വന്ത് സിംഗിന്റെ മകനുമായ മാനവേന്ദ്ര സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കമല്‍ കാ ഫൂല്‍ ബഡീ ഭൂല്‍ (താമര വലിയ തെറ്റായിരുന്നു) എന്ന് മാനവേന്ദ്ര സിംഗ് പറഞ്ഞിരുന്നു. ബിജെപിയില്‍ നേതാക്കളുടെ വലിയൊരു നിര തന്നെ കോണ്‍ഗ്രസിലേയ്ക്ക് വരാന്‍ പോകുന്നു എന്നാണ് സച്ചിന്‍ പൈലറ്റ് പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍