UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ബിജെപി കുതിരക്കച്ചവടത്തിന് റെഡിയെന്ന്‍ സഞ്ജീവ് ഭട്ട്‌; 12 മുതല്‍ 15 വരെ എംഎല്‍എമാരെ വലിച്ചേക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ എതിര്‍പ്പുള്ളവരും രാഹുലിന്റെ വിജയത്തില്‍ അസ്വസ്ഥതയുള്ളവരുമായ കോണ്‍ഗ്രസിനകത്തെ അഞ്ചാംപത്തിക്കാര്‍ ബിജെപിയുമായി ചേര്‍ന്ന് ഒത്തുകളി നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും സഞ്ജീവ് ഭട്ട് പറയുന്നു.

ഗുജറാത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച പുറത്തുവരാനിരിക്കെ, തോല്‍വി മണത്ത ബിജെപി കുതിരക്കച്ചവടത്തിന് തയ്യാറായിട്ടുണ്ടെന്ന് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥനും ബിജെപി വിമര്‍ശകനുമായ സഞ്ജീവ് ഭട്ട്. കോണ്‍ഗ്രസിന്റെ 12 മുതല്‍ 15 വരെ വിജയികളെ ബിജെപി ചാക്കിട്ട് പിടിക്കുമെന്നാണ് സഞ്ജീവ് ഭട്ടിന്റെ പ്രവചനം. ഇവരെ രാജി വയ്പ്പിക്കും. എന്നിട്ട് ബിജെപിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയാക്കി മാറ്റും – സഞ്ജീവ് ഭട്ട് പറയുന്നു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കിയതില്‍ എതിര്‍പ്പുള്ളവരും രാഹുലിന്റെ വിജയത്തില്‍ അസ്വസ്ഥതയുള്ളവരുമായ കോണ്‍ഗ്രസിനകത്തെ അഞ്ചാംപത്തിക്കാര്‍ ബിജെപിയുമായി ചേര്‍ന്ന് ഒത്തുകളി നടത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും സഞ്ജീവ് ഭട്ട് പറയുന്നു. കോണ്‍ഗ്രസിന് ഒരിക്കല്‍ കൂടി ഇത്തരം കളികള്‍ തിരിച്ചറിയാതെ അബദ്ധം പറ്റില്ല എന്ന് വിചാരിക്കാം എന്നും സഞ്ജീവ് ഭട്ട് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നേരത്തെ ബിജെപി ഗുജറാത്തില്‍ അഞ്ചാം തവണയും അധികാരം നേടുമെന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളിക്കൊണ്ട് സഞ്ജീവ് ഭട്ട് രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് 94നും 98നും ഇടയില്‍ സീറ്റുകള്‍ നേടി ഇത്തവണ അധികാരം പിടിക്കുമെന്നാണ് സഞ്ജീവ് ഭട്ടിന്റ പ്രവചനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍