UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിതര്‍ക്കെതിരായ അതിക്രമത്തില്‍ മുന്നില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍

ദലിതുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലും ബിജെപി ഭരിക്കുന്നവയാണ് – ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ.

ദലിതുകള്‍ക്കെതിരായ അതിക്രമത്തില്‍ മുന്നില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെന്ന് വ്യക്തമാക്കി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മില്‍ ദലിത് പീഡനം സംബന്ധിച്ച് ആരോപണ പ്രത്യാരോപണങ്ങള്‍ നടന്നിരുന്നു. ബിജെപിക്കെതിരെ ദലിത് പീഡനം ആരോപിക്കുന്നതിന് മുമ്പ് വസ്തുതകള്‍ പരിശോധിക്കാന്‍ അമിത് ഷാ, രാഹുല്‍ ഗാന്ധിയെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ദലിതുകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലും ബിജെപി ഭരിക്കുന്നവയാണ് – ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവ. ആന്ധ്രപ്രദേശിനാണ് അഞ്ചാം സ്ഥാനം.

ഈ വര്‍ഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ നിന്നുള്ള കണക്കുകള്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാകും. 49 ശതമാനം വര്‍ദ്ധനവാണ് മധ്യപ്രദേശില്‍ ദലിതര്‍ക്കെതിരായ അതിക്രമങ്ങളിലുണ്ടായിരിക്കുന്നത്. നഗരങ്ങളുടെ കണക്കെടുത്താല്‍ ബംഗളൂരു ദലിതര്‍ക്കെതിരായ അക്രമങ്ങളില്‍ നാലാം സ്ഥാനത്താണ്. നഗരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍