UPDATES

ന്യൂസ് അപ്ഡേറ്റ്സ്

10 കോടി എടുക്കാനുണ്ടോ? ഉണ്ടെങ്കില്‍ സീറ്റ് തരാമെന്ന് ബിജെപി കേരള ഘടകം

ബിഡിജെഎസ് ഒഴികെയുള്ള ഘടകക്ഷികളോടാണ് ബിജെപി ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

10 കോടി രൂപ എടുക്കാനുണ്ടോ എന്നാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കുന്ന ഘടകക്ഷികളോട് ബിജെപി കേരള ഘടകം ചോദിക്കുന്നത് എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറുള്ളവര്‍ക്ക് സീറ്റ് നല്‍കാം എന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. ബിഡിജെഎസ് ഒഴികെയുള്ള ഘടകക്ഷികളോടാണ് ബിജെപി ഇക്കാര്യം ചോദിച്ചിരിക്കുന്നത്.

അതേസമയം ആദ്യം സീറ്റ് തരൂ, പണത്തിന്റെ കാര്യം പിന്നീട് ആലോചിക്കാം എന്നാണ് പിസി തോമസിന്റെ കേരള കോണ്‍ഗ്രസ്, എല്‍ജെപി, പി എസ് പി തുടങ്ങിയ ചെറു പാര്‍ട്ടികള്‍ സീറ്റ് ചോദിച്ചിട്ടുണ്ട്. ബിഡിജെഎസിന്റെ സാമ്പത്തികനില ശക്തമാണെന്നും തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പണം ചിലവഴിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല എന്നുമാണ് ബിജെപിയുടെ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ബിഡിജെഎസിനോട് ഇക്കാര്യം ആവശ്യപ്പെടാതിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍