UPDATES

സിനിമാ വാര്‍ത്തകള്‍

പദ്മാവതിയുടെ റിലീസ് ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് മതിയെന്ന് ബിജെപി

ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ക്ഷത്രിയ സമുദായക്കാരനുമായ ഐകെ ജഡേജ പറഞ്ഞു.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് റിലീസ് ചെയ്താല്‍ മതിയെന്ന് ബിജെപി. ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഡിസംബര്‍ ഒന്നിനാണ് തീയറ്ററുകളിലെത്താനിരിക്കുന്നത്. ക്ഷത്രിയ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് പറഞ്ഞാണ് റിലീസ് നീട്ടിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രം തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘര്‍ഷങ്ങളിലേയ്ക്ക് നയിക്കാനുള്ള സാധ്യതയുണ്ടെന്ന് ബിജെപി അഭിപ്രായപ്പെടുന്നു. ചിത്രത്തിന്റെ റിലീസ് തടഞ്ഞുവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും സെന്‍സര്‍ ബോര്‍ഡിനും കേന്ദ്രസര്‍ക്കാരിനും കത്തയച്ചിട്ടുണ്ടെന്നാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ക്ഷത്രിയ സമുദായക്കാരനുമായ ഐകെ ജഡേജ പറഞ്ഞു.

രജപുത്ര റാണി പദ്മാവതിയുമായി ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജിയെ ബന്ധിപ്പിച്ചുള്ള ചിത്രത്തിനെതിരെ നേരത്തെ തന്നെ ക്ഷത്രിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. നേരത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ ആക്രമണമുണ്ടായിട്ടുണ്ട്. ചിത്രം തീയറ്ററുകളിലെത്തുന്നതിന് മുമ്പ് തനിക്ക് കാണണമെന്ന ആവശ്യ കോണ്‍ഗ്രസ് വിട്ടയാളും മുന്‍ ബിജെപി നേതാവുമായ ശങ്കര്‍ സിംഗ് വഗേല ഉന്നയിച്ചിട്ടുണ്ട്. ബിജെപിയും ഇതേ ആവശ്യം ഉന്നയിച്ചിരിക്കുന്നു. രജപുത്ര പ്രതിനിധികള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം വേണമെന്നാണ് ആവശ്യം. ഡിസംബര്‍ ഒമ്പത്, 14 തീയതികളിലായാണ് ഗുജറാത്തില്‍ വോട്ടെടുപ്പ്. 18ന് വോട്ടെണ്ണും.

കമലില്‍ നിന്ന് എത്ര പെട്ടെന്നാണ് ബന്‍സാലിയിലേക്കുള്ള ദൂരം സംഘപരിവാര്‍ താണ്ടിക്കഴിഞ്ഞത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍