UPDATES

ട്രെന്‍ഡിങ്ങ്

“ഹാക്കറുടെ വാര്‍ത്താസമ്മേളത്തില്‍ കപില്‍ സിബലിനെന്ത് കാര്യം?” ഇത് കോണ്‍ഗ്രസ് സ്‌പോണ്‍സേര്‍ഡ് വാര്‍ത്താസമ്മേളനമെന്ന് ബിജെപി

വാര്‍ത്താസമ്മേളനം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് പരിപാടിയാണ് എന്നാണ് കപില്‍ സിബലിന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്നത് എന്ന് ബിജെപി ബിജെപി ആരോപിക്കുന്നു.

2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി ഇവിഎം തിരിമറിയിലൂടെ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതായുള്ള ആരോപണം യുഎസ് ഹാക്കര്‍ സയിദ് ഷൂജ ഉന്നയിച്ച വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവിന് കപിലല്‍ സിബലിന് എന്ത് കാര്യമെന്ന് ബിജെപി. മുതിര്‍ന്ന ബിജെപി നേതാവും മോദി മന്ത്രസഭയില്‍ അംഗവുമായിരുന്ന ഗോപിനാഥ് മുണ്ടെയുടേത് അപകടമരണമല്ലെന്നും ഇവിഎം ഹാക്കിംഗ് അട്ടിമറി സംബന്ധിച്ച വിവരങ്ങള്‍ അറിയാമായിരുന്നത് കൊണ്ട് കൊല്ലപ്പെടുകയായിരുന്നുവെന്നും സയിദ് ഷൂജ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടാന്‍ കാരണമായത് വിവരാവകാശ പ്രകാരം ഇവിഎം കേബിള്‍ സംബന്ധിച്ച വിവരം തേടിയിരുന്നതുകൊണ്ടാണ് എന്നും ഷൂജ പറയുന്നു.

അതേസമയം ലണ്ടനിലെ വാര്‍ത്താസമ്മേളനം കോണ്‍ഗ്രസ് സ്‌പോണ്‍സേഡ് പരിപാടിയാണ് എന്നാണ് കപില്‍ സിബലിന്റെ സാന്നിദ്ധ്യം വ്യക്തമാക്കുന്നത് എന്ന് ബിജെപി ബിജെപി ആരോപിക്കുന്നു. അതേസമയം കോണ്‍ഗ്രസിന് വാര്‍ത്താസമ്മേളനം സംബന്ധിച്ച് യാതൊ്ന്നും അറിയില്ലെന്ന് മനു അഭിഷേക് സിംഗ്വി പ്രതികരിച്ചു. കഴിഞ്ഞ നാലര വര്‍ഷമായി ഐടി വകുപ്പ് കൈകാര്യം ചെയ്ത തനിക്ക് ഇങ്ങനെയൊരു ഹാക്കറെ പറ്റി അറിയില്ലെന്ന് രവിശങ്കര്‍ പ്രസാദ് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍