UPDATES

ബിജെപി കേരളത്തില്‍ 14 സീറ്റില്‍; ചുവരെഴുത്ത് തുടങ്ങിയ കുമ്മനം മത്സരിക്കുന്ന കാര്യം കേന്ദ്രം തീരുമാനിക്കും

ബിജെപിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല എന്ന് പികെ കൃഷ്ണദാസ് അറിയിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി 14 സീറ്റുകളില്‍ മത്സരിക്കും. ബിഡിജെഎസ് അഞ്ച് സീറ്റ്, കേരള കോണ്‍ഗ്രസ് (പിസി തോമസ്) ഒരു സീറ്റ് എന്നിങ്ങനെയാണ് എന്‍ഡിഎയുടെ സീറ്റ് വിഭജനം. ബിജെപിയിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല എന്ന് പികെ കൃഷ്ണദാസ് അറിയിച്ചു. അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നും കൃഷ്ണദാസ് അറിയിച്ചു. പികെ കൃഷ്ണദാസ്, ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

കുമ്മനം രാജശേഖരന് രാജശേഖരന്‍ മത്സരിക്കുന്ന കാര്യം ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി തീരുമാനിക്കുമെന്ന് മുരളീധര്‍ റാവു അറിയിച്ചു. മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വച്ച് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കേരളത്തില്‍ തിരിച്ചെത്തിയ കുമ്മനം രാജശേഖരന് വേണ്ടി തിരുവനന്തപുരം മണ്ഡലത്തില്‍ ചുവരെഴുത്ത് തുടങ്ങിയിട്ട് ദിവസങ്ങളായി. പത്തനംതിട്ടയടക്കമുള്ള സീറ്റുകള്‍ക്കായി ബിജെപിയില്‍ രൂക്ഷമായ തര്‍ക്കങ്ങളും അവകാശവാദങ്ങളും തുടരുകയാണ്. കെ സുരേന്ദ്രനും എംടി രമേശും ശോഭ സുരേന്ദ്രനും അല്‍ഫോണ്‍സ് കണ്ണന്താനവും അടക്കമുള്ള നേതാക്കള്‍ സീറ്റുകളില്‍ അതൃപ്തി അറിയിച്ചുകഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യാതൊരു തര്‍ക്കവുമില്ല എന്നാണ് കൃഷ്ണദാസ് പറഞ്ഞത്.

വയനാട്, ആലത്തൂര്‍, തൃശൂര്‍, ഇടുക്കി, മാവേലിക്കര സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കുന്നത്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം താന്‍ മത്സരിക്കുന്ന കാര്യം തിരുമാനിച്ചിട്ടില്ല എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. പാലക്കാട് ആവശ്യപ്പെട്ട ശോഭ സുരേന്ദ്രന് നല്‍കിയത് ആറ്റിങ്ങലാണ്. പാലക്കാട് സി കൃഷ്ണകുമാറാണ് സ്ഥാനാര്‍ത്ഥി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍