UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തില്‍ ബിജെപി തോല്‍ക്കുമെന്ന് പാര്‍ട്ടി എംപി സഞ്ജയ് കാകഡെ

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ബിജെപിക്ക് കിട്ടില്ല. സംസ്ഥാനത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ കിട്ടുമെന്നാണ് കരുതുന്നത്

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം ബിജെപിയുടെ ജയം പ്രവചിക്കുമ്പോള്‍ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കുമെന്ന് പാര്‍ട്ടിയുടെ രാജ്യസഭ എംപി സഞ്ജയ് കാകഡെ. മഹാരാഷ്ട്രയില്‍ നിന്നുള്ള എംപിയാണ് കാകഡെ. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ബിജെപിക്ക് കിട്ടില്ല. സംസ്ഥാനത്ത് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നത്. കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യമായ സീറ്റുകള്‍ കിട്ടുമെന്നാണ് കരുതുന്നത് – കാകഡെ പറഞ്ഞു.

ഇനി ബിജെപി അധികാരം നിലനിര്‍ത്തുകയാണെങ്കില്‍ അതിന്റെ ക്രെഡിറ്റ് നരേന്ദ്ര മോദിക്ക് തന്നെ ആയിരിക്കുമെന്നും സഞ്ജയ് കാകഡെ അഭിപ്രായപ്പെടുന്നു. ആറ് പേരടങ്ങുന്ന സംഘത്തെയാണ് സര്‍വേയ്ക്കായി നിയോഗിച്ചത്. ഗ്രാമീണ മേഖലകളിലാണ് സംഘം കൂടുതല്‍ പേരുമായി സംസാരിച്ചത്. കൃഷിക്കാര്‍, ഡ്രൈവര്‍മാര്‍, വൈറ്റര്‍മാര്‍, തൊഴിലാളികള്‍ തുടങ്ങിയവരുമായെല്ലാം സംസാരിച്ചു. വലിയ തോതിലുള്ള ഭരണവിരുദ്ധ വികാരമാണ് സംസ്ഥാനത്ത് ബിജെപിക്കെതിരെ ഉള്ളതെന്ന് സഞ്ജയ് കാകഡെ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപി തോല്‍ക്കുമോ? രണ്ട് സാധ്യതകള്‍

ഗുജറാത്തില്‍ 22 വര്‍ഷമായി ബിജെപിയാണ് അധികാരത്തില്‍. സ്വതന്ത്ര ഇന്ത്യയില്‍ പശ്ചിമ ബംഗാളിലെ കമ്മ്യൂണിസ്റ്റുകളെ മാറ്റിനിര്‍ത്തിയാല്‍ മറ്റൊരിടത്തും ഒരു പാര്‍ട്ടിയും തുടര്‍ച്ചയായി 25 വര്‍ഷം അധികാരത്തിലുണ്ടായിട്ടില്ല. ഏറ്റവും ഒടുവില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലികളിലൊന്നും തന്നെ ബിജെപി നേതാക്കള്‍ വികസനത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. വോട്ടര്‍മാര്‍ക്ക് മുന്നില്‍ വൈകാരിക പ്രകടനം നടത്തുകയാണ് നേതാക്കള്‍ ചെയ്തതെന്നും സഞ്ജയ് കാകഡെ കുറ്റപ്പെടുത്തി.

ഗുജറാത്ത് തെരഞ്ഞെടുപ്പ്: എക്‌സിറ്റ് പോളുകളില്‍ വിശ്വാസമില്ലെന്ന് ശിവസേന

മാധ്യമങ്ങള്‍ എന്തെഴുതിയാലും 150 സീറ്റുമായി ബിജെപി ഗുജറാത്ത് ഭരിക്കും; ജാതിക്കല്ല, വികസനത്തിനാണ് വോട്ടെന്നും അമിത് ഷാ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍