UPDATES

വാര്‍ത്തകള്‍

ബിജെപിക്ക് 180 സീറ്റ് കിട്ടില്ലെന്ന് പാര്‍ട്ടി എംപി സുബ്രഹ്മണ്യന്‍ സ്വാമി

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസം തന്നെയാണ് ബിജെപി 180 സീറ്റ് തൊടില്ല എന്ന സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇത്തവണ 180 സീറ്റ് പോലും കിട്ടിയേക്കില്ല എന്നാണ് പാര്‍ട്ടിയുടെ രാജ്യസഭ എംപിയായ സുബ്രമണ്യന്‍ സ്വാമി പറയുന്നത്. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ അയോധ്യയിലെ വോട്ടര്‍മാര്‍ നിരാശരാണ്. ബിജെപിക്ക് 180 സീറ്റ് പോലും കിട്ടാതിരിക്കാനുള്ള സാധ്യതയുണ്ട്. ഈ പ്രശ്‌നത്തെ അഭിസംബോധന ചെയ്യാനും മറികടക്കാനും കഴിയുന്ന പ്രചാരണമുണ്ടാകണം.

സുപ്രീം കോടതി നിയമിച്ച മധ്യസ്ഥ കമ്മിറ്റിയുമായി സംസാരിച്ച ശേഷമാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം പറഞ്ഞത്. വിരമിച്ച സുപ്രീം കോടതി ജഡ്ജി ഫക്കീര്‍ മുഹമ്മദ് ഇബ്രാഹിം കലീഫുള്ളയാണ് മീഡിയേഷന്‍ കമ്മിറ്റി ചെയര്‍മാന്‍. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീരാം പഞ്ചു തുടങ്ങിയവര്‍ കമ്മിറ്റി അംഗങ്ങളാണ്.

രാമക്ഷേത്രം നിര്‍മ്മിക്കും എന്ന് എല്ലാ തിരഞ്ഞെടുപ്പ് സമയത്തേയും പോലെ ഇത്തവണയും പ്രകനപത്രികയില്‍ ബിജെപി പറയുന്നുണ്ട്. അതേസമയം 2022നകം പൂര്‍ത്തീകരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന 75 പദ്ധതികളില്‍ അയോധ്യയിലെ രാമക്ഷേത്രത്തെ ബിജെപി ഉള്‍പ്പെടുത്തിയിട്ടില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ദിവസം തന്നെയാണ് ബിജെപി 180 സീറ്റ് തൊടില്ല എന്ന സുബ്രഹ്മണ്യന്‍ സ്വാമി പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍