UPDATES

വൈറല്‍

ബിജെപി നേതാവ് കിടപ്പറയിലേയ്ക്ക് തള്ളിക്കയറിയെന്ന്‍ യുപിയിലെ വനിതാ ഉദ്യോഗസ്ഥ; സ്വാഭാവികമെന്ന്‍ മന്ത്രി

ഉദ്യോഗസ്ഥ പരാതി പറയുന്നതും മഹേന്ദ്ര സിംഗിന്റെ മറുപടിയുമെല്ലാം ഉള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബിജെപി നേതാവ് തന്റെ കിടപ്പറയിലേയ്ക്ക് ഇടിച്ച് കയറുകയും അസഭ്യം വിളിക്കുകയും ചെയ്തതായി ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥയുടെ പരാതി. ബുന്ധേല്‍ഖണ്ഡിലെ മഹോബയിലുള്ള ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസര്‍ക്ക് നേരെയാണ് ബിജെപി നേതാവിന്റെ അതിക്രമം. അതേസമയം ഇത് സംബന്ധിച്ച് പരാതിപ്പെട്ടപ്പോള്‍ വികാരം കൂടുന്ന സന്ദര്‍ഭങ്ങളില്‍ ഇത് സ്വാഭാവികമാണെന്നായിരുന്നു മന്ത്രി ഡോ.മഹേന്ദ്ര സിംഗിന്റെ മറുപടി. ഉദ്യോഗസ്ഥ പരാതി പറയുന്നതും മഹേന്ദ്ര സിംഗിന്റെ മറുപടിയുമെല്ലാം ഉള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

യോഗി ആദിത്യനാഥിന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉത്തര്‍പ്രദേശില്‍ നിന്ന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും നടത്തുന്ന അക്രമങ്ങളുടെ വാര്‍ത്തകള്‍ വ്യാപകമാണ്. കഴിഞ്ഞ ദിവസം ഒരു ടോള്‍ ബൂത്ത് ജീവനക്കാരനെ ബിജെപി എംഎല്‍എ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. കാശ്മീരികളോട് സ്ഥലം വിട്ട് പോകാന്‍ ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ മീററ്റ് അടക്കമുള്ള പ്രദേശങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അനുരാഗ് ത്രിപാഠി എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ പരാതിയെ തുടര്‍ന്ന് അമിത് ജാനി എന്ന ബിജെപി പ്രവര്‍ത്തകനെതിരെ പോസ്റ്ററുകളുടെ പേരില്‍ പൊലീസ് കേസെടുത്തത് ഏറെ വൈകിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍