UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ സ്വൈര്യജീവിതത്തിന് ഭീഷണി: വംശീയ പരാമര്‍ശവുമായി കെ സുരേന്ദ്രന്‍

ബം​ഗാ​ളി​ൽ​ നിന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളുടെ കൂട്ടത്തിൽ ബംഗ്ലാദേശികളുമുണ്ടെ​ന്നും കേ​ര​ള​ത്തി​ന്‍റെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ഇ​ത് വ​ൻ ഭീ​ഷ​ണി സൃഷ്ടിക്കുന്നുണ്ടെന്നും സു​രേ​ന്ദ്ര​ൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു

കേരളത്തിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കണമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ബം​ഗാ​ളി​ൽ​ നിന്നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളുടെ കൂട്ടത്തിൽ ബംഗ്ലാദേശികളുമുണ്ടെ​ന്നും കേ​ര​ള​ത്തി​ന്‍റെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ഇ​ത് വ​ൻ ഭീ​ഷ​ണി സൃഷ്ടിക്കുന്നുണ്ടെന്നും സു​രേ​ന്ദ്ര​ൻ തന്റെ ഫെയ്സ്ബൂക് കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്ത് ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തു കൊണ്ട് ഇവരെ തിരിച്ചയക്കാൻ അടിയന്തര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ സുരേന്ദ്രന്റെ ഫെയ്സ്ബൂക് പോസ്റ്റിന്റെ പൂർണ രൂപം

“കേരളത്തിൽ ഏതാണ്ട് മുപ്പതുലക്ഷത്തോളം അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഇവരിൽ ഭൂരിപക്ഷം ബംഗാളികളാണ്. ഈ കൂട്ടത്തിൽ ആയിരക്കണക്കിനാളുകൾ ബംഗ്ളാദേശികളാണെന്ന് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ്‌ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ബംഗാൾ ആസാം എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ സംഘടിപ്പിച്ചാണ് ഇത്തരക്കാർ ഇവിടെയെത്തുന്നത്. കേരളത്തിലെ വോട്ടർപട്ടികയിൽ ഇവരിൽ ചിലരെങ്കിലും പേരും ചേർത്തിട്ടുണ്ട്. കേരളത്തിലെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് വലിയ ഭീഷണിയാണ് ഇതുണ്ടാക്കാൻ പോകുന്നത്. കേരളത്തിൽ ഈ അടുത്തകാലത്തായി ഭീകരപ്രവർത്തനം ശക്തിപ്പെട്ടുവരുന്നു എന്ന വസ്തുത കൂടി കണക്കിലെടുത്തുകൊണ്ട് ഈ പൗരൻമാരെ കണ്ടെത്തി തിരിച്ചയക്കാൻ അടിയന്തിര നടപടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിക്കണം.”

പെരുമ്പാവൂരിൽ കഴിഞ്ഞ ദിവസം നിമിഷ എന്ന പെൺകുട്ടിയെ മോഷണ ശ്രമത്തിനിടെ ഇതര സംസ്ഥാന തൊഴിലാളി കഴുത്തറത്ത് കൊലപ്പെടുത്തിത് വലിയ ചർച്ചകൾക്ക് വഴി തെളിയിച്ചിരുന്നു. സംഭവ സ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് “ഭായിമാർ” കേരളത്തിൽ വേണ്ട എന്ന് പ്രദേശത്തെ സ്ത്രീകൾ വിളിച്ചു പറയുകയും ചെയ്തു. എന്നാൽ പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളും ഏറെ ഭയചകിതരാണെന്നു റിപ്പോട്ടുകൾ ഉണ്ട്. കേവലം ചുരുക്കം ചിലരുടെ പ്രവർത്തികൾ മൂലം ഒരു വലിയ വിഭാഗത്തെ സംശയ ദൃഷ്ടിയോടെ വീക്ഷിക്കുന്നതിന്റെ ഭയവും, ആശങ്കയും തൊഴിലാളികൾ അഴിമുഖത്തോടു പങ്കു വെച്ചു.

 

ആ ഊടുപാട് കെട്ടിപ്പിടുത്തം; അല്‍പ്പം ഓവര്‍ ആക്ടിംഗായില്ലേ സുരേന്ദ്രാ…?

“ഞങ്ങളെ ആരെങ്കിലും കൊല്ലുമോ?” ഭയമുണ്ട്, പക്ഷേ കേരളം വിടില്ലെന്ന് പെരുമ്പാവൂരിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍